Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്: രാജ്യം...

കോവിഡ്: രാജ്യം അടച്ചുപൂട്ടിയാൽ എന്തു സംഭവിക്കും?

text_fields
bookmark_border
കോവിഡ്: രാജ്യം അടച്ചുപൂട്ടിയാൽ എന്തു സംഭവിക്കും?
cancel

ന്യൂഡൽഹി: ​കോവിഡ് വ്യാപനം തടയാൻ ലോകരാജ്യങ്ങൾ ഒന്നിനുപിറകെ ഒന്നായി സ്വയം ‘അടച്ചുപൂട്ടൽ’ (ലോക്​ ഡൗൺ) പ്രഖ്യാപിക്കുകയാണ്​. ഇന്ത്യയിൽ 17 സംസ്ഥാനങ്ങളിലെയും അഞ്ച് കേന്ദ്രഭരണ പ്രദേശങ്ങളിലെയും 80 ജില്ലകളിൽ കേന്ദ്രസർക്കാർ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചുകഴിഞ്ഞു. അപ്പോൾ സ്വാഭാവികമായും ആശങ്ക ഉയരാം​, അടച്ചുപൂട്ടിയാൽ എന്തു സംഭവിക്കും​?

ലോക്​ ഡൗൺ പ്രഖ്യാപിച്ചാൽ ബാങ്കുകൾ, എ.ടി.എമ്മുകൾ, പലചരക്ക് കടകൾ, എൽ.പി.ജി, റെസ്റ്റോറൻറുകൾ, പെട്രോൾ, ഡീസൽ, മെഡിക്കൽ തുടങ്ങിയ അവശ്യ സേവനങ്ങൾ നിയന്ത്രണവിധേയമായി ലഭിക്കുമെന്നാണ്​ കേന്ദ്രസർക്കാർ ഞായറാഴ്ച അറിയിച്ചത്​. പ്രധാനമായും നാല്​ ഇനങ്ങളായാണ്​ ഇവ തിരിച്ചിരിക്കുന്നത്​. സർക്കാർ തയാറാക്കിയ അവശ്യ സേവനങ്ങളുടെയും ചരക്കുകളുടെയും പട്ടിക നോക്കാം:

ലോക്ക്ഡൗണിൽനിന്ന് ഒഴിവാക്കിയവ:

1. ഭക്ഷ്യവസ്​തുക്കൾ:
ഗോതമ്പ്​, അരി, പലചരക്ക്, പഴങ്ങൾ, പച്ചക്കറികൾ, പാൽ, പാൽ ഉൽ‌പ്പന്നങ്ങൾ, എഫ്‌.സി.‌ഐ, സംസ്​ഥാന ഭക്ഷ്യ ഡിപ്പോകൾ,
കാലിത്തീറ്റ, ഭക്ഷണശാല, റേഷൻ കടകൾ, ചന്തകൾ (പഴം- പച്ചക്കറി- പലചരക്ക്- മാംസം- മത്സ്യം), കൃഷി -മൃഗസംരക്ഷണം -മത്സ്യബന്ധനം എന്നിവയുമായി ബന്ധപ്പെട്ട കടകളും വിപണികളും.

2. ആരോഗ്യ മേഖല:
ആരോഗ്യ സേവനങ്ങൾ, മരുന്നുകളും മറ്റ് അനുബന്ധ വസ്​തുക്കളും, ഫാർമസികൾ, മെഡിക്കൽ ഉപകരണങ്ങളുടെ നിർമ്മാണവും വിതരണവും

3.മറ്റ് സേവനങ്ങൾ:
ചരക്ക്​ ഗതാഗതം, പത്രങ്ങൾ, ബാങ്കുകൾ, എ.ടി.എമ്മുകൾ, പൊലീസ്, ഫയർ ഫോഴ്​സ്​, എമർജൻസി സേവനങ്ങൾ, സർക്കാർ ഓഫിസുകൾ, തപാൽ ഓഫിസുകൾ, ടെലികോം, പെട്രോൾ, ഡീസൽ പമ്പുകൾ, മൊബൈൽ, ഇൻറർനെറ്റ് ബാങ്കിങ്.

4. ഗാർഹിക സേവനങ്ങൾ:
വൈദ്യുതി, ജലവിതരണം, പാചക വാതക വിതരണം.

എന്തിനെയൊക്കെ ബാധിക്കും:
അടച്ചുപൂട്ടിയ ജില്ലകളിൽ എ.സി ബസ് സർവിസുകൾ നിർത്തിവെക്കും. ഇത്തരം ജില്ലകളിനിന്ന് അന്തർ ജില്ല, അന്തർ സംസ്ഥാന ഗതാഗതം തടയും. വാണിജ്യ സ്ഥാപനങ്ങൾ, വർക്ക്‌ഷോപ്പുകൾ, അവശ്യ സർവിസിൽ ഉൾപ്പെടാത്ത ഗോഡൗണുകൾ എന്നിവ പ്രവർത്തിക്കില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india news
News Summary - what happened if india locked down
Next Story