Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​...

കോവിഡ്​ പ്രതിരോധത്തിന്​ ഒരു ധാരാവി മാതൃക

text_fields
bookmark_border
കോവിഡ്​ പ്രതിരോധത്തിന്​ ഒരു ധാരാവി മാതൃക
cancel

ന്യൂഡൽഹി: കോവിഡ്​ പ്രതിരോധത്തിൽ മികച്ച മാതൃകയെന്ന്​ ലോകാരോഗ്യ സംഘടന തലവൻ ട്രെഡോസ്​ അദാനോം അംഗീകരിച്ച ഇന്ത്യയിലെ ഏക പ്രദേശമായി ധാരാവി മാറു​േമ്പാൾ, ആ നേട്ടം കൈവരിക്കാൻ ഭരണകൂടവും ആരോഗ്യ പ്രവർത്തകരും ചേരിനിവാസികളും ഒറ്റക്കെട്ടായി നടത്തിയ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്​.  

ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവി​യിൽ കോവിഡ്​ വ്യാപനം കുറക്കുന്നതിന്​ പ്രധാന വിലങ്ങുതടിയായി കണ്ടെത്തിയിരുന്നത്​ അവിടുത്തെ സാമൂഹിക അന്തരീക്ഷം ആയിരുന്നു. ഒരു ചതുരശ്ര കിലോമീറ്ററിൽ 2.27 ലക്ഷം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ധാരാവിയിൽ കനത്ത ശ്രദ്ധ നൽകിയില്ലെങ്കിൽ കാറ്റിനേക്കാൾ വേഗത്തിൽ വൈറസ്​ വ്യാപിക്കും. എന്നാൽ ഒരുഘട്ടത്തിൽ കൈവിട്ടുപോയേക്കാവുന്ന കോവിഡ്​ വ്യാപനം ഫലപ്രദ​മായി തടയുകയും ധാരാവി കോവിഡിനെ പിടിച്ചുകെട്ടുകയും ചെയ്​തു. കഴിഞ്ഞ ചൊവ്വാഴ്​ച ഒരാൾക്ക്​ മാത്രമാണ്​ ചേരിയിൽ കോവിഡ്​ സ്​ഥിരീകരിച്ചത്​. ഇതുവരെ ധാരാവിയിൽ കോവിഡ്​ ബാധിച്ചത്​ 2300 പേർക്കും. മുംബൈയിലെ മറ്റു പ്രദേശങ്ങളിൽ കോവിഡ്​ വ്യാപനം മന്ദഗതിയിലായിരുന്നപ്പോൾ ധാരാവി രാജ്യത്തെ പേടിപ്പെടുത്തിയിരുന്നു. എന്നാൽ കോവിഡിനെ പിടിച്ചുകെട്ടിയ പ്രദേശങ്ങളുടെ പട്ടികയിൽ ലോകാരോഗ്യ സംഘടന ധാരാവിയെയും ഉൾപ്പെടുത്തിയതോടെ ഈ പേടി അസ്​ഥാനത്താകുകയും ചെയ്​തു. 

ധാരാവി മാതൃക തീർത്തതെങ്ങനെ
ഒരു ചതുരശ്ര കിലോമീറ്ററിൽ 2,27,136 പേർ തിങ്ങിപാർക്കുന്ന ധാരാവി ചെറുകിട കച്ചവടക്കാരുടെ കേന്ദ്രമാണ്​. അയ്യായിരത്തിൽ അധികം ചെറുകിട കച്ചവടക്കാരാണ്​ ധാരാവിയിലുള്ളത്​. കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളിൽ നേരിട്ട പ്രധാന വെല്ലുവിളി ഇവിടുത്തെ ജനസാന്ദ്രതയായിരുന്നു. ലോക്​ഡൗൺ പ്രഖ്യാപിക്കുന്നതിന്​ മുമ്പ്​ തന്നെ കോവിഡ്​ സ്​ഥിരീകരിച്ച സ്​ഥലമാണ്​ ധാരാവി. എന്നാൽ സമ്പർക്ക പട്ടികയിലുള്ളവരെ ക​െണ്ടത്തുന്നതിനും വീട്ടുനിരീക്ഷണത്തിനും യാതൊരു സാധ്യതകളുമില്ല. 80 ശതമാനം ജനങ്ങളും പൊതു ശൗചാലയം ഉപയോഗിക്കുന്നു. 450ഓളം പൊതുശൗചാലയങ്ങളാണ്​ ഇവിടെയുള്ളത്​. പുറത്തുനിന്ന്​ വാങ്ങുന്ന ഭക്ഷണമാണ്​ എല്ലാവരുടെയും ആശ്രയം. ഒരോ കുടിലിലും എട്ടുമുതൽ പ​ത്തുവരെ പേർ തിങ്ങിപാർക്കുന്നുണ്ട്​ ധാരാവിയിൽ. ഒരു കെട്ടിടത്തിൽ തന്നെ നിരവധി നിലകളും മുറികളും അടങ്ങുന്നതാണ്​ ഓരോ പ്രദേശവും. 

ധാരാവിയിൽ മാത്രം ശ്രദ്ധ
ചേരിയിൽ കോവിഡ്​ പടർന്നുപിടിച്ചാൽ പ്രത്യാഘാതം വലുതാണെന്ന്​ ബ്രിഹാൻ മുംബൈ കോർപറേഷൻ അധികൃതർ മനസിലാക്കിയിരുന്നു. ഇതോടെ പ്രതിരോധ പ്രവർത്തനങ്ങൾക്ക്​ വേഗത കൂട്ടി. ആദ്യം ഡോക്​ടർമാരും സ്വകാര്യ ക്ലിനിക്കുകളും 47,500ഓളം വീടുകളിൽ കയറിയിറങ്ങി പരിശോധന നടത്തി. 14,970 ഓളം പേരെ മൊബൈൽ വാൻ വഴി കണ്ടെത്തി പരിശോധനക്ക്​ വിധേയമാക്കി. 
3.6 ലക്ഷം പേരുടെ വിവരം ശേഖരിച്ചു. 8246 മുതിർന്ന പൗരന്മാരെ നിരീക്ഷണത്തിലാക്കി. ധാരാവിയിൽ മാത്രം 13,500ഓളം പരിശോധനകൾ നടത്തി. ചികിത്സക്കും പരിശോധനക്കും പുറമെ ഭക്ഷണവും വെള്ളവും എല്ലാം നിരീക്ഷണത്തിൽ കഴിയുന്നവർക്കായി എത്തിച്ചുനൽകി. 

കോവിഡിനെ പിന്തുടർന്നു​ കീഴ്​പ്പെടുത്തുകയായിരുന്നു ആരോഗ്യപ്രവർത്തകരുടെയും അധികൃതരുടെയും ലക്ഷ്യം. ഇതിനായി സ്വകാര്യ പങ്കാളിത്തവും ഉറപ്പുവരുത്തി. കോർപറേഷൻ അധികൃതരുടെ നേതൃത്വത്തിൽ ആരോഗ്യ പരിശോധന ക്യാമ്പുകൾ നിരന്തരം സംഘടിപ്പിച്ചുകൊണ്ടിരുന്നു. ആരോഗ്യ പ്രവർത്തകർക്കും മറ്റുള്ളവർക്കും പി.പി.ഇ കിറ്റ്​ ഉൾപ്പെടെ ലഭ്യമാക്കി പ്രവർത്തനം ഏകോപിപ്പിക്കുകയായിരുന്നു. സ്വകാര്യ ക്ലിനിക്കുകൾ കോവിഡ്​ ആശുപത്രിയാക്കി മാറ്റുകയും 200ൽ അധികം​ കിടക്ക സൗകര്യം ഒരുക്കുകയും ചെയ്​തു. വെറും 14 ദിവസത്തിനുള്ളിലാണ്​ ഇവ ഒരുക്കിയത്​. കോവിഡ്​ ബാധിതർക്ക്​ പരമാവധി ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീൻ സൗകര്യം ഒരുക്കുകയായിരുന്നു ലക്ഷ്യം. സമൂഹ അടുക്കള വഴി മൂന്നുനേരം ഭക്ഷണം ഉറപ്പാക്കി. ഡോക്​ടർമാരുടെയും നഴ്​സുമാരുടെയും ഉൾപ്പെടെ ആരോഗ്യപ്രവർത്തകരുടെ 24 മണിക്കൂർ സേവനവും ഇവിടെ ലഭ്യമാക്കി. മരുന്നുകളും വിറ്റമിൻ ഗുളികകളും രോഗികൾക്കും മറ്റു ആരോഗ്യപ്രശ്​നങ്ങളുള്ളവർക്കും ഉറപ്പാക്കി. എല്ലാ മെഡിക്കൽ സജ്ജീകരണങ്ങളും എല്ലാവർക്കും ലഭ്യമാക്കുകയും ചെയ്​തു. 

ജൂലൈ 10 വരെ 2359 കോവിഡ്​ കേസുകളാണ്​ ധാരാവിയിൽ റി​േപ്പാർട്ട്​ ചെയ്​തത്​. നിലവിൽ 166 പേരാണ്​ ചികിത്സയിലുളളത്​.  215 മരണവും സ്​ഥിരീകരിച്ചു. 1952 പേർ രോഗമുക്തി നേടി. പുതുതായി രോഗം സ്​ഥിരീകരിക്കുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞു. കൂട്ടായ പരിശ്രമത്തി​​​െൻറ ഫലമായിരുന്നു ഈ വിജയം. വികസിത രാജ്യങ്ങൾ പോല​ും കോവിഡിന്​ മുന്നിൽ പകച്ചുനിൽക്ക​ു​േമ്പാൾ ലക്ഷക്കണക്കിന്​ പേർ തിങ്ങിപ്പാർക്കുന്ന ഒരു ചേരി പ്രദേശം കൈവരിച്ച നേട്ടത്തിന്​ തിളക്കമേറെയാണ്​. 

Latest Video:

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:whodharavicovid 19
News Summary - What is the Dharavi model being praised by WHO chief Tedros Adhanom -India news
Next Story