Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'കോവിഡ്​: 14 മാസം...

'കോവിഡ്​: 14 മാസം കേന്ദ്രം എന്തെടുക്കുകയായിരുന്നു?'; കേന്ദ്ര സർക്കാറിനെതിരെ ആഞ്ഞടിച്ച്​ മദ്രാസ്​ ഹൈകോടതി

text_fields
bookmark_border
modi
cancel
camera_alt

കൊൽക്കത്തയിൽ കഴിഞ്ഞ മാസം മോദി പ​ങ്കെടുത്ത തെരഞ്ഞെടുപ്പ്​ റാലിയിൽനിന്ന്​ (ഫോട്ടോ -എപി)

ചെന്നൈ: കോവിഡി​െൻറ രണ്ടാം വ്യാപനത്തെക്കുറിച്ച്​ സർക്കാറിന്​ ബോധ്യമില്ലായിരുന്നുവോയെന്നും ഒന്നാം വ്യാപനത്തിനുശേഷം 14 മാസക്കാലയളവിൽ കേന്ദ്ര സർക്കാർ എന്ത്​ ചെയ്യുകയായിരുന്നുവെന്നും മദ്രാസ്​ ഹൈകോടതി. സർക്കാറി​െൻറ ഇൗ അനാസ്​ഥക്ക് ​ജനങ്ങൾ വലിയ വില നൽകേണ്ടിവരുന്നതായും കേന്ദ്ര സർക്കാറിനെ രൂക്ഷമായി വിമർശിച്ച്​ ഹൈകോടതി അഭിപ്രായപ്പെട്ടു.

ആരോഗ്യ വിദഗ്​ധരുടെ മുന്നറിയിപ്പ്​ സർക്കാർ ഗൗരവമായി കണ്ടില്ലെന്നും ജാഗ്രതക്കുറവ്​ സംഭവിച്ചുവെന്നും ചീഫ്​ ജസ്​റ്റീസ്​ സഞ്​ജീബ്​ ബാനർജി, ജസ്​റ്റിസ്​ ശെന്തിൽകുമാർ രാമമൂർത്തി എന്നിവരടങ്ങിയ ബെഞ്ച്​ കുറ്റപ്പെടുത്തി. വ്യാഴാഴ്​ച കോവിഡ്​ ചികിത്സയുമായി ബന്ധപ്പെട്ട്​ സ്വമേധയ എടുത്ത കേസ്​ പരിഗണിക്കുകയായിരുന്നു കോടതി. കോവിഡി​െൻറ രണ്ടാം വരവ്​ അപ്രതീക്ഷിതമായിരുന്നുവെന്നും ഒാക്​സിജൻ- റെംഡെസിവിർ മരുന്ന്​ ക്ഷാമം പരിഹരിച്ചുവരുന്നതായും വാക്​സിനേഷൻ നടപടികൾ ഉൗർജിതപ്പെടുത്തിയതായും കേന്ദ്ര സർക്കാറിനുവേണ്ടി അഡീഷനൽ സോളിസിറ്റർ ജനറൽ ആർ. ശങ്കരനാരായണൻ അറിയിച്ചപ്പോഴാണ്​ കോടതി രൂക്ഷമായി പ്രതികരിച്ചത്​.

മതിയായ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിൽ സർക്കാർ വീഴ്​ച വരുത്തി. വാക്​സി​െൻറ വില നിയന്ത്രിക്കാനും കഴിഞ്ഞില്ല. ഏറ്റവും ഒടുവിൽ 18 വയസ്സിന്​ മുകളിൽ വാക്​സിൻ കുത്തിവെപ്പ്​ രജിസ്​ട്രേഷ​െൻറ 'കോവിൻ ആപ്​​' പോലും പ്രവർത്തനരഹിതമായി -കോടതി ചൂണ്ടിക്കാട്ടി. കേസ്​ വെള്ളിയാഴ്​ചത്തേക്ക്​ മാറ്റി.

കോവിഡ്​ വ്യാപനത്തിന്​ മുഖ്യ ഉത്തരവാദി കേന്ദ്ര തെരഞ്ഞെടുപ്പ്​ കമീഷനാണെന്നും ഇവരുടെ പേരിൽ കൊലക്കുറ്റത്തിന്​ കേസെടുത്താലും തെറ്റില്ലെന്നും പറഞ്ഞ്​ ഇൗയിടെ ഹൈകോടതി ശക്തിയായി പ്രതികരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiMadras High CourtndaCentre govt.COVID
News Summary - What Centre Has Been Doing For Past 14 Months? Madras High Court Questions COVID Management Plan
Next Story