Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗോവയിലെ ബി.ജെ.പി...

ഗോവയിലെ ബി.ജെ.പി തന്ത്രം കർണാടകയിൽ തിരിച്ചുപയറ്റി കോൺഗ്രസ്

text_fields
bookmark_border
ഗോവയിലെ ബി.ജെ.പി തന്ത്രം കർണാടകയിൽ തിരിച്ചുപയറ്റി കോൺഗ്രസ്
cancel

ബംഗളൂരു: ഗോവയിൽ കഴിഞ്ഞവർഷം ബി.ജെ.പി പയറ്റിയ തന്ത്രം അതേരീതിയിൽ തിരിച്ചുപയറ്റി കോൺഗ്രസ്. കർണാടകയിൽ അപ്രതീക്ഷിത നീക്കത്തിനു മുന്നിൽ ബി.ജെ.പി പതറി. രാവിലെ കേവല ഭൂരിപക്ഷത്തിലേക്ക്​ നീങ്ങുന്നതി​​​​െൻറ സൂചനകൾ ലഭിച്ചതോടെ ബി.ജെ.പി  പ്രവർത്തകർ ആഹ്ലാദ നൃത്തം ചവിട്ടുകയും നേതാക്കൾ ഇനി മറ്റാരുെടയും  സഹായം വേണ്ടെന്ന്​ പ്രഖ്യാപിക്കുകയു​ം ചെയ്​തു. എന്നാൽ, സീറ്റുകളുടെ എണ്ണം ഏതാണ്ട്​ തെളിഞ്ഞതോടെ കോൺഗ്രസ്​ ജെ.ഡി.എസിന്​  ഉടൻ പിന്തുണ  പ്രഖ്യാപിച്ചു. കോൺഗ്രസ്​ നേതാവ്​ സോണിയ ഗാന്ധിയുടെ വാഗ്​ദാനം ദേവഗൗഡയും മകൻ കുമാരസ്വാമിയും സ്വീകരിച്ചതോടെ രാഷ്​ട്രീയ ചിത്രം മാറി. അതോടെ, ബി.ജെ.പിയുടെ മുഖം വാടുന്നതാണ്​ കണ്ടത്​. 

കഴിഞ്ഞ വർഷം മാർച്ചിൽ ഗോവയിൽ വലിയ ഒറ്റക്കക്ഷിയായി കോൺഗ്രസ്​ തിരിച്ചുവന്നു. 40ൽ 17 സീറ്റാണ്​ നേടിയത്. ബി.ജെ.പി 13ലേക്ക്​ ഒതുങ്ങി. കേന്ദ്ര പ്രതിരോധ മന്ത്രി മനോഹർ പരീകറിനെ രാജിവെപ്പിച്ച്​ ഗോവയിൽ ഇറക്കിയ ബി.ജെ.പി ചെറുകക്ഷികളുടെ പിന്തുണയോടെ ഭരണം പിടിച്ചു. കോൺഗ്രസി​​​​െൻറ മോഹങ്ങളാണ്​ വീണുടഞ്ഞത്​. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറാൻ കഴിഞ്ഞിട്ടും ഗോവയിൽ മാത്രമല്ല  മണിപ്പൂരിലും ഭരണം ബി.ജെ.പിയുടെ കൈയിലേക്കു വഴുതി.  രണ്ടിടത്തും കപ്പിനും ചുണ്ടിനും ഇടയിലെന്ന പോലെയാണ് കോൺഗ്രസിന് ഭരണം നഷ്​ടമായത്​. 

​എന്നാൽ, കർണാടകയിൽ ബി.​െജ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും കോൺഗ്രസ്​-ജെ.ഡി.എസ്​ സഖ്യം രൂപ​െപ്പട്ടത്​ ​കനത്ത ആഘാതമാണ്​ ​ അവർക്ക്​ നൽകിയത്​.  ഏതു മാർഗത്തിലായാലും ഭരണം പിടിക്കാനുള്ള ചാണക്യ തന്ത്രം മെനയുകയാണ്​ ഇപ്പോൾ  ബി.ജെ.പി നേതാക്കൾ. ദേശീയ അധ്യക്ഷൻ  അമിത്​ ഷായും കേന്ദ്ര മന്ത്രിമാരു​െമല്ലാം  കരുനീക്കത്തിലാണ്​​.  104 സീറ്റുകളുണ്ട്​. 78 സീറ്റുള്ള കോൺഗ്രസും 37 അംഗങ്ങളുള്ള ജെ.ഡി.എസും കൈകോർത്തപ്പോൾ വിയർത്ത ബി.ജെ.പിക്ക്​  ഗവർണറിലാണ്​ ഇനി പ്രതീക്ഷ. 
 ഗോവയിൽ മന്ത്രിസഭ രൂപവത്കരിക്കാൻ ഗവർണർ മൃദുല സിൻഹ പരീകറെയാണ്​ ക്ഷണിച്ചത്. സ്​ഥാനമേറ്റ് 15 ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കണമെന്നാണ്​ ഗവർണർ അറിയിച്ചത്​. അതു മുതലാക്കാൻ  ബി.ജെ.പിക്ക്​ സാധിച്ചു. ഇതുതന്നെ കർണാടകയിലും സംഭവിക്കുമെന്ന്​ ബി.​ജെ.പി കരുതുന്നുണ്ടെങ്കിലും കോൺഗ്രസി​​​​െൻറ ​ പുതിയ തന്ത്ര​ത്തിനു മുന്നിൽ അവർ ശരിക്കും വെട്ടിലായി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnatakamanipurgoaBJPBJP
News Summary - What BJP did in Goa and Manipur could come back to bite the party in Karnataka- India news
Next Story