തെരഞ്ഞെടുപ്പ് സ്വതന്ത്രമായി നടത്താൻ എന്ത് നടപടി സ്വീകരിച്ചു; ത്രിപുര സർക്കാറിനോട് ചോദ്യവുമായി സുപ്രീംകോടതി
text_fieldsന്യൂഡൽഹി: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് സ്വതന്ത്രമായി നടത്താൻ എന്ത് നടപടി സ്വീകരിച്ചുവെന്ന ചോദ്യം ത്രിപുര സർക്കാറിനോട് ഉന്നയിച്ച് സുപ്രീംകോടതി. തൃണമൂൽ കോൺഗ്രസ് നൽകിയ ഹരജി പരിഗണിക്കുേമ്പാഴാണ് സുപ്രീംകോടതിയുടെ ചോദ്യം. ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢ്, എ.എസ്.ബോപ്പണ എന്നിവരാണ് ഹരജി പരിഗണിച്ചത്.
തെരഞ്ഞെടുപ്പ് നടത്തിപ്പിനായി എന്തൊക്കെ നടപടികൾ സ്വീകരിച്ചുവെന്ന് ഉച്ചക്കകം വിശദീകരിക്കാനും സുപ്രീംകോടതി ത്രിപുര സർക്കാറിനോട് നിർദേശിച്ചു. നേതാക്കൻമാർ അക്രമിക്കപ്പെടുന്നുവെന്നും തെരഞ്ഞെടുപ്പ് പ്രചാരണം നടത്താൻ അനുവദിക്കുന്നില്ലെന്നും ആരോപിച്ചായിരുന്ന തൃണമൂൽ കോൺഗ്രസിന്‍റെ ഹരജി.
ഒക്ടോബർ 22നാണ് ത്രിപുരയിൽ തെരഞ്ഞെടുപ്പ് വിജ്ഞാപനം നിലവിൽ വന്നത്. നവംബർ 25നാണ് 13 മുൻസിപ്പൽ കൗൺസിലുകളിലേക്കും ആറ് നഗര പഞ്ചായത്തുകൾക്കുമുള്ള തെരഞ്ഞെടുപ്പ്.