Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഹാരാഷ്​ട്രയിൽ ഒടുവിൽ...

മഹാരാഷ്​ട്രയിൽ ഒടുവിൽ രാഷ്ട്രപതി ഭരണം; ഇനിയെന്ത്​?

text_fields
bookmark_border

മുംബൈ: രാഷ്​ട്രീയ പ്രതിസന്ധികൾക്ക്​ ഉത്തരം കണ്ടെത്താൻ കഴിയാത്ത മഹാരാഷ്​ട്രയിൽ രാഷ്​ട്രപതി ഭരണം ഏർപ്പെടുത് തി വിജഞാപനമായി. സംസ്ഥാനത്ത്​ ഭരണ പ്രതിസന്ധി നിലനിൽക്കുന്നുവെന്ന ഗവർണർ ഭഗത്​ സിങ്​ കോശിയാരിയുടെ റി​പ്പോർട് ടിൻെറ അടിസ്ഥാനത്തിലാണ്​ രാഷ്​ട്രപതി ഭരണം ഏർപ്പെടു​ത്തിയത്​. ഇതോടെ ഉദ്വേഗജനകമായ​ സംഭവങ്ങൾക്ക്​ മഹാരാഷ്​ട്ര സാക്ഷ്യം വഹിക്കുമെന്ന്​ ഉറപ്പായിരിക്കുകയാണ്​.

ആറു മാസത്തെ രാഷ്​ട്രപതി ഭരണമാണ്​ മഹാരാഷ്​ട്രയിൽ ഏർ​െപ്പടുത്തിയത്​. ഇൗ കാലാവധിക്കുള്ളിൽ ഏതെങ്കിലും കക്ഷിക്ക്​ ഭൂരിപക്ഷം തെളിയിക്കാനായാൽ രാഷ്​ട്രപതി ഭരണം പിൻവലിച്ച്​ ആ കക്ഷിക്ക്​ സംസ്ഥാന ഭരണം ഏൽപ്പിച്ചു കൊടുക്കാം. ഇ​േതാടെ ബി.ജെ.പി, ശിവസേന, കോൺഗ്രസ്​, എൻ.സി.പി തുടങ്ങിയ കക്ഷികൾക്ക്​ ശക്തമായ രാഷ്​ട്രീയ കരുനീക്കങ്ങൾക്ക്​ അവസരമൊരുങ്ങിയിരിക്കുകയാണ്​. അതിനാൽ തന്നെ ഇനിയുള്ള ദിവസങ്ങൾ ഏവർക്കും നിർണായകമാണ്​

288 അംഗ നിയമസഭയിലെ കേവല ഭൂരിപക്ഷത്തിനുള്ള 145 എന്ന മാന്ത്രിക സംഖ്യയിലെത്താൻ പണികൾ പതിനെട്ടും പയറ്റാൻ രാഷ്​രടീയ കക്ഷികൾ അരയും തലയും മുറുക്കി ഇറങ്ങുന്ന കാഴ്​ചയായിരിക്കും ഇനി കാണുക. രാഷ്​ട്രീയ കുതിരക്കച്ചവടത്തിന്​ അര​ങ്ങൊരുങ്ങിയെങ്കിലും പല രാഷ്​ട്രീയ പാർട്ടികളും അവരുടെ എം.എൽ.എമാരെ നേരത്തേ തന്ന റിസോർട്ടുകളിലേക്ക്​ മാറ്റിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maharashtramalayalam newsindia newsPresident's ruleMaharashtra politics
News Summary - What after President's Rule in Maharashtra -india news
Next Story