
ഒറ്റനാളിൽ സമ്പന്നരായി ഈ മത്സ്യത്തൊഴിലാളികൾ; 157 മീനുകൾ വിറ്റത് 1.33 കോടിക്ക്
text_fieldsമുംബൈ: മത്സ്യബന്ധനത്തിന് മാസങ്ങളുടെ വിലെക്കാഴിഞ്ഞ് വീണ്ടും കടലിൽ പോകുേമ്പാൾ ചന്ദ്രകാന്ത് താരെക്കും കൂടെപോയ എട്ടുപേർക്കും അന്നത്തെ അഷ്ടി ഒക്കുമെന്നേ മനസ്സിലുണ്ടായിരുന്നുള്ളൂ. അതെങ്കിലും തരപ്പെട്ടാലായെന്ന പ്രതീക്ഷ പൂവണിഞ്ഞത് പക്ഷേ, സ്വപ്നങ്ങൾക്കുമപ്പുറത്തെ വലിയ ചാകരയായി. ആഗസ്റ്റ് 28നായിരുന്നു ഹർബ ദേവി ബോട്ടിലേറി ഇവർ പുറപ്പെടുന്നത്. 25 നോട്ടിക്കൽ മൈൽ വരെ അകലെയെത്തി വലയെറിഞ്ഞു. എടുത്തുേനാക്കിയപ്പോൾ ശരിക്കും ഞെട്ടി. വല നിറയെ കടൽ സ്വർണമെന്നു പേരുള്ള 'ഘോൽ' മത്സ്യങ്ങൾ. മരുന്ന്, സൗന്ദര്യവർധക വസ്തു നിർമാണത്തിൽ ഉപയോഗിക്കാറുള്ള അപൂർവ ഇനം മീനുകൾ 157 എണ്ണം. ഹോങ്കോങ്, മലേഷ്യ, തായ്ലൻഡ്, സിംഗപൂർ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റിപ്പോകുന്നവയായതിനാൽ വിപണിയിൽ വൻ വിലയാണിവക്ക്.
മുംബൈ പാൽഘറിലെ മുർബെ മാർക്കറ്റിൽ വിൽപനക്കെത്തിയപ്പോൾ യു.പി, ബിഹാർ സംസ്ഥാനങ്ങളിൽനിന്നുള്ള വ്യാപാരികൾ ഇവ വാങ്ങിയത് 1.33 കോടിക്ക്. ഒരിക്കലും പ്രതീക്ഷിക്കാത്ത കൊയ്ത്തിൽ സമ്പന്നനായതിന്‍റെ സന്തോഷത്തിലാണ് മത്സ്യത്തൊഴിലാളികൾ.
കടലിലും മലിനീകരണമെത്തിയതോടെ അപൂർവമായി മാത്രം ലഭിക്കാറുള്ള മത്സ്യം ഇത്ര കൂടുതൽ ലഭിച്ചതാണ് താരെക്കും കൂടെ പോയവർക്കും ലാഭപ്പെയ്ത്തായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
