തിമിംഗലത്തിന്റെ ആകൃതിയിൽ വിമാനമോ! ആകാശഭീമൻ ഇന്ത്യയിൽ
text_fieldsഎയർബസ് ബെലൂഗ
മുംബൈ: ലോകത്തിലെ ഏറ്റവും വലിയ ചരക്ക് വിമാനങ്ങളിലൊന്നായ എയർബസ് ബെലൂഗ മുംബൈ ഛത്രപതി ശിവാജി മഹാരാജ് ഇന്റർനാഷനൽ വിമാനത്താവളത്തിൽ (സി.എസ്.എം.ഐ.എ) ഇറങ്ങി. വിമാനത്തിന്‍റെ വലിപ്പവും തിമിംഗലത്തിന്റെ ആകൃതിയും യാത്രക്കാർക്ക് കൗതുകമായി.
എ300-600 എസ്.ടി സൂപ്പർ ട്രാൻസ്‌പോർട്ടർ എന്ന് അറിയപ്പെടുന്ന എയർബസ് ബെലുഗ, വലിപ്പമേറിയ എയർ കാർഗോകളിൽ ഒന്നാണ്. എയർബസ് വെബ്‌സൈറ്റ് പറയുന്നതനുസരിച്ച്, ഈ വിമാനങ്ങൾ 1990കളുടെ മധ്യം മുതൽ കമ്പനിയുടെ സ്വന്തം വ്യാവസായിക എയർലിഫ്റ്റ് ആവശ്യങ്ങൾക്കായി പ്രവർത്തിക്കുന്നു.
അവ ക്രമേണ ആറ് പുതു തലമുറ ബെലുഗ പതിപ്പുകൾ അവതരിപ്പിച്ചു. ബഹിരാകാശം, ഊർജം, മിലിട്ടറി എന്നിവയുൾപ്പെടെ വിവിധ മേഖലകൾക്കായി വലിയ ചരക്ക് ഗതാഗത സംവിധാനമാണ് വിമാനത്തിനുള്ളത്. 56 മീറ്റർ നീളവും 45 മീറ്റർ വീതിയുമാണ് ഉള്ളത്.
സി.എസ്.എം.ഐ.എ ട്വിറ്ററിൽ വിമാനത്തിന്റെ ചില ഫോട്ടോകൾ പോസ്റ്റ് ചെയ്തു. ഇത് നെറ്റിസെൻമാരെ അമ്പരിപ്പിച്ചു. കുറഞ്ഞ സമയത്തിനുള്ളിൽ ചിത്രങ്ങൾ വൈറലായി. ഇന്ത്യയിൽ അപൂർവ സന്ദർശകനായ ബെലൂഗ തായ്‌ലൻഡിലേക്ക് പുറപ്പെട്ടതായി വിമാനത്താവള ഉദ്യോഗസ്ഥർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

