Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ​ശ്ചി​മ​ഘ​ട്ടം: കസ്തൂരി രംഗൻ കരട് റിപ്പോർട്ടിന് അംഗീകാരം

text_fields
bookmark_border
western-ghats
cancel

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മ​ഘ​ട്ട സം​ര​ക്ഷ​ണം സം​ബ​ന്ധി​ച്ച അ​ന്തി​മ വി​ജ്​​ഞാ​പ​നം ആ​റു മാ​സ​ത്തി​ന​കം ഇ​റ​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്​ ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ നി​​ർ​ദേ​ശം നൽകിയതിന് പിന്നാലെ കസ്തൂരി രംഗൻ കരട് റിപ്പോർട്ടിന് അംഗീകാരം. റിപ്പോർട്ട് പുതുക്കി ഇറക്കാനാണ് സർക്കാർ അനുമതി നൽകിയത്.

ഇതേതടുർന്ന് കേരളത്തിൽ പുതിയ ക്വാറികൾക്ക് അനുമതി നൽകില്ല. ജനവാസ കേന്ദ്രങ്ങളെ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പരിധിയിൽ നിന്ന് ഒഴിവാക്കിയേക്കും. കസ്തൂരി രംഗൻ റിപ്പോർട്ട് അത് പോലെ നടപ്പാക്കാനാകില്ലെന്ന് കേന്ദ്ര പരിസ്തിഥി മന്ത്രാലയം അറിയിച്ചതായാണ് വിവരം.

കേ​ര​ളം നേ​രി​ട്ട പ്ര​ള​യ​ക്കെ​ടു​തി​യി​ലേ​ക്ക്​ വി​ര​ൽ ചൂ​ണ്ടി​യ ജ​സ്​​റ്റി​സ്​ എ.​കെ. ഗോ​യ​ലി​​​​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള ബെ​ഞ്ച്, പ​രി​സ്​​ഥി​തി ലോ​ല​മെ​ന്ന്​ ക​ര​ട്​ വി​ജ്ഞാ​പ​ന​ത്തി​ൽ പ​റ​ഞ്ഞ പ്ര​ദേ​ശ​ങ്ങ​ളു​ടെ വി​സ്​​തൃ​തി​യി​ൽ ഒ​രു മാ​റ്റ​വും വ​രു​ത്ത​രു​തെ​ന്ന്​ ഒാ​ർ​മി​പ്പി​ച്ചിരുന്നു. ക​ര​ടി​ൽ മാ​റ്റം വ​രു​ത്തു​ന്ന​േ​താ പു​തി​യ പാ​രി​സ്​​ഥി​തി​ക അ​നു​മ​തി​ക​ൾ ന​ൽ​കു​ന്ന​തോ പ​രി​സ്​​ഥി​തി​ക്ക്​ ഗു​രു​ത​ര​മാ​യ പ്ര​ത്യാ​ഘാ​തം സൃ​ഷ്​​ടി​ക്കുമെന്നുമായിരുന്നു കഴിഞ്ഞദിവസം ഹരിത ട്രൈബ്യൂണൽ സർക്കാറിനോട് ആവശ്യപ്പെട്ടത്.

ക​ര​ട്​ വി​ജ്​​ഞാ​പ​ന​ത്തി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ അ​നു​വ​ദി​ക്കാ​ൻ നീ​ക്ക​മു​ണ്ടെ​ന്ന്​ നേ​ര​ത്തേ റി​പ്പോ​ർ​ട്ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. ക​സ്തൂ​രി രം​ഗ​ൻ റി​പ്പോ​ർ​ട്ടി​ലെ പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യി​ൽ​നി​ന്ന് ഏ​ല​മ​ല​ക്കാ​ടു​ക​ളും ച​തു​പ്പു​ക​ളും പ​ട്ട​യ ഭൂ​മി​യു​മ​ട​ങ്ങു​ന്ന 424 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ പ്ര​ദേ​ശം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് കേ​ര​ളം ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്​​തി​രു​ന്നു.

2017ലെ ​ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​​​​െൻറ കാ​ലാ​വ​ധി ആ​ഗ​സ്​​റ്റ്​ 26നാ​ണ്​ അ​വ​സാ​നി​ച്ച​ത്. 2013ലാ​ണ് ക​സ്തൂ​രി രം​ഗ​ൻ റി​പ്പോ​ർ​ട്ടി​​​​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ദ്യ ക​ര​ട് വി​ജ്ഞാ​പ​നം ഇ​റ​ങ്ങി​യ​ത്. ഇ​തു​പ്ര​കാ​രം 123 വി​ല്ലേ​ജു​ക​ളാ​ണ് പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യാ​യി നി​ശ്ച​യി​ച്ച​ത്. കാ​ലാ​വ​ധി തീ​ർ​ന്ന മു​റ​ക്ക്​ ര​ണ്ടു​വ​ട്ടം കൂ​ടി പു​തു​ക്കി. 2017 ഫെ​ബ്രു​വ​രി 27ന് ​ഇ​റ​ക്കി​യ ക​ര​ടി​ൽ ജ​ന​വാ​സ മേ​ഖ​ല​ക​ളെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന കേ​ര​ള​ത്തി​​​​െൻറ ആ​വ​ശ്യ​വും ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ട്. വീ​ണ്ടും പു​തു​ക്കു​േ​മ്പാ​ൾ പ​ക്ഷേ, ഒ​രു മാ​റ്റ​വും വ​രു​ത്ത​രു​തെ​ന്നാ​ണ്​ ട്രൈ​ബ്യൂ​ണ​ൽ നി​ർ​ദേ​ശം.

രാ​ഷ്​​ട്രീ​യ കാ​ര​ണ​ങ്ങ​ളാ​ൽ പ​ശ്ചി​മ​ഘ​ട്ട അ​ന്തി​മ വി​ജ്ഞാ​പ​നം ഇ​റ​ക്കു​ന്ന​തി​ൽ കേ​ന്ദ്രം വ​ലി​യ കാ​ല​താ​മ​സ​മാ​ണ് വ​രു​ത്തി​യ​ത്. സം​സ്​​ഥാ​ന​ങ്ങ​ളു​ടെ സ​മീ​പ​ന​വും ന​ട​പ​ടി​ക​ൾ വൈ​കി​പ്പി​ച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Western Ghats: Kasthuri Rangan Report-Kerala News
Next Story