Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആൽമരത്തെ കുഞ്ഞിനെപോലെ വളർത്തി വിവാഹം കഴിപ്പിച്ച് സ്ത്രീ

text_fields
bookmark_border
Woman Gets Banyan Trees Married
cancel

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ആൽമരത്തെ മകനെ പോലെ വളർത്തി വിവാഹം കഴിപ്പിച്ച് സ്ത്രീ. ബംഗാളിലെ പുർബ ബർധമാനിലെ മെമാരിയിലാണ് വിചിത്ര സംഭവം. രേഖാ ദേവിയാണ് സ്വന്തം കുഞ്ഞിനെ പോലെ ആൽമരത്തെ നോക്കി വളർത്തിയത്. മരം വളർന്ന് പന്തലിച്ചതോടെ രേഖ ദേവി ആൽമരത്തിന്റെ വിവാഹം നടത്തുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വിവാഹിതരായ രണ്ട് പെൺകുട്ടികളുള്ള രേഖാ ദേവി ആൽമരത്തിന്റെ വിവാഹം നടത്തണമെന്ന് പലപ്പോഴായി ഭർത്താവിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആഗ്രഹം സാധിപ്പിക്കാതെ ഭർത്താവ് മരിച്ചു. ശേഷം തന്റെ ആഗ്രഹം സാക്ഷാത്കരിക്കാൻ രേഖാ ദേവി മുൻകൈ എടുക്കുകയും വിവാഹം നടത്തുകയുമായിരുന്നു. മകന്റെ വിവാഹം നടത്തണമെന്ന പിതാവിന്റെ ആഗ്രഹമാണ് ഇതോടെ സാധ്യമായത്- രേഖാ ദേവി മാധ്യമങ്ങളോട് പറഞ്ഞു.

പെൺമക്കളുടെ വിവാഹം നടത്തിയതു പോലെ നാട്ടുകരാരെയും സുഹൃത്തുക്കളെയും ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. നാട്ടുകാരുടെ സഹായത്തോടെ നടന്ന വിവാഹത്തിൽ പുരോഹിതനും ചടങ്ങുകളും ഉണ്ടായിരുന്നു. പ്രദേശത്തെ നിരവധി പേരാണ് ഈ ചടങ്ങിൽ പങ്കെടുത്തത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - West Bengal Woman Gets Banyan Trees Married
Next Story