യുവതിയും മകളും ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി
text_fieldsകൊൽക്കത്ത: മകളുടെ സഹായത്തോടെ യുവതി ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. പശ്ചിമ ബംഗാളിലെ ഹൗറയിലെ പാർവതിപൂരിലാണ് സംഭവം. ജ്വല്ലറി ഉടമയായ ഷെയ്ഖ് സലാം (55) ആണ് കൊല്ലപ്പെട്ടത്.
സലാമിന്‍റെ ഭാര്യ സുൽത്താന ബീഗം തന്നെയാണ് ഭർത്താവ് മരിച്ച വാർത്ത അയൽവാസികളെ അറിയിച്ചത്. താനും മകളും പുറത്ത് പോയതായിരുന്നുവെന്നും രാത്രി തിരിച്ചെത്തിയപ്പോൾ ഭർത്താവിനെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നെന്നാണ് സുൽത്താന അയൽവാസികളോട് പറഞ്ഞത്. എന്നാൽ അയൽവാസികൾ ദോംജൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് സംഭവ സ്ഥലത്തെത്തിയ പൊലീസ് സംഘം അന്വേഷണം ആരംഭിച്ചു.
ഭർത്താവിനെ കാണാൻ രണ്ടു പേർ വരുന്നതുകൊണ്ട് തങ്ങളോട് കുറച്ചു നേരത്തേക്ക് പുറത്തു പോകാൻആവശ്യപ്പെട്ടിരുന്നെന്നും തിരിച്ചു വന്നപ്പോൾ ഭർത്താവിനെ മരിച്ച നിലയിലാണ് കണ്ടെത്തിയതെന്നുമാണ് സുൽത്താന ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാൽ സംശയത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയായിരുന്നു.
യുവതിയും മകളും ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിസലാമിന്‍റെ ഉപദ്രവം സഹിക്കാനാകാതെയാണ് കൊലപാതകം ചെയ്തതെന്നാണ് സുൽത്താന പൊലീസിനോട് പറഞ്ഞത്. ഇരുവരെയും അറസ്റ്റ് ചെയ്തെന്നും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.