പശ്ചിമ ബംഗാളിൽ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ മാറ്റി
text_fieldsകൊൽക്കത്ത: 1939 പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ച പശ്ചിമ ബംഗാളിൽ ആരോഗ്യ വകുപ്പ് തലവന് സ്ഥലംമാറ്റം. സംസ്ഥാന ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി വിവേക് കുമാറിനെയാണ് മാറ്റിയത്. പകരം ഗതാഗത വകുപ്പിെൻറ ചുമതല വഹിച്ചിരുന്ന നാരായൺ സ്വരൂപ് നിഗം ഇന്ന് സ്ഥാനമേൽക്കും.
സംസ്ഥാന പരിസ്ഥിതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായാണ് വിവേക് കുമാറിന് പുതിയ ചുമതല നൽകിയത്. കോവിഡ് പ്രതിരോധം ഊർജിതമാക്കേണ്ട സമയത്താണ് അതിന് നേതൃത്വം നൽകുന്ന ഉന്നത ഉദ്യോഗസ്ഥനെ സ്ഥലംമാറ്റുന്നത്. പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ പ്രധാന പങ്കുവഹിച്ചയാളായിരുന്നു കുമാർ.
കഴിഞ്ഞ മാസം സംസ്ഥാന ഭക്ഷ്യ വിതരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മനോജ് അഗർവാളിനെയും സംസ്ഥാന സർക്കാർ മാറ്റിയിരുന്നു.
1939 കോവിഡ് ബാധിതരുള്ള സംസ്ഥാനത്ത് 185 പേരാണ് ഇതിനകം രോഗം മൂലം മരിച്ചത്. 417 പേർ സുഖം പ്രാപിച്ചു. 1337 രോഗികൾ ചികിത്സയിലാണ്.
