ബംഗാളിൽ കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു; മരണ സംഖ്യ വർധിക്കുന്നു
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിൽ കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നുവെങ്കിലും മരിക്കുന്നവരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് 2,788 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. അതെ സമയം 58 പേർ മരിച്ചതായും സർക്കാർ പുറത്ത് വിട്ട ഔദ്യോഗിക കണക്കുകൾ പറയുന്നു. കഴിഞ്ഞ രണ്ട് മാസത്തിന് ശേഷമിതാദ്യമായാണ് കോവിഡ് ബാധിതരുടെ എണ്ണം 3,000 ത്തിൽ താഴെയാകുന്നത്.
ഏപ്രിൽ എട്ടിന് സംസ്ഥാനത്ത് 2,783 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു, എന്നാൽ അന്ന് മരിച്ചവരുടെ എണ്ണം ഏഴായിരുന്നുവെന്നും ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്കുകൾ പറയുന്നു.
ബംഗാളിൽ ഇതുവരെ 14,77,037 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,112 പേരെ ഡിസ്ചാർജ് ചെയ്തു. ഡിസ്ചാർജ് നിരക്ക് 97.30 ശതമാനമായി ഉയർന്നിട്ടുണ്ട്.വാക്സിനേഷനും സംസ്ഥാനത്ത് സജീവമാണ്. ആരോഗ്യവകുപ്പിന്‍റെ കണക്കനുസരിച്ച് സംസ്ഥാനത്ത് 1,86,41,290 പേർക്ക് പ്രതിരോധ കുത്തിവയ്പ് നൽകിയിട്ടുണ്ട്. ഇതിൽ 41,30,583 പേർക്ക് രണ്ട് ഡോസ് വാക്സിനും ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

