Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sep 2022 2:26 AM GMT Updated On
date_range 27 Sep 2022 2:26 AM GMTപശ്ചിമ ബംഗാളിൽ തിങ്കളാഴ്ച 840 പേർക്ക് ഡെങ്കി റിപ്പോർട്ട് ചെയ്തു
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഡെങ്കി പനി ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്നു. തിങ്കളാഴ്ച മാത്രം 840 പുതിയ കേസുകളാണ് സംസ്ഥാന ആരോഗ്യ വകുപ്പ് റിപ്പോർട്ട് ചെയ്തത്.
ജനങ്ങൾ ജാഗ്രതാ പാലിക്കണമെന്ന് ആരോഗ്യവകുപ്പും ഡോക്ടർമാരും നിർദേശിച്ചു. എവിടെയും വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കരുതെന്നും കൊതുകുവല ഉപയോഗിക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
7,682 സാമ്പിളുകൾ പരിശോധിച്ചതിലാണ് 840 എണ്ണം ഡെങ്കി പോസിറ്റീവ് ആയതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. നിലവിൽ 541 പേരാണ് രോഗം ബാധിച്ച് സർക്കാർ ആശുപത്രികളിൽ ചികിത്സയിലുള്ളത്.
നോർത്ത് 24 പർഗാനാസ്, ഹൗറ, കൊൽക്കത്ത, ഹൂഗ്ലി, മുർഷിദാബാദ്, സൗത്ത് 24 പർഗാനാസ്, ജൽപായ്ഗുരി, ഡാർജിലിംഗ് എന്നീ ജില്ലകളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.
Next Story