‘ജയ് ശ്രീ റാം’ വിളിക്കാൻ ആവശ്യപ്പെട്ട് മർദനം: ഒരാൾ അറസ്റ്റിൽ
text_fieldsകൊൽക്കത്ത: ‘ജയ് ശ്രീ റാം’ വിളിക്കാൻ ആവശ്യപ്പെട്ട് മുസ്‍ലിം യുവാക്കളെ മർദിച്ചയാളെ പശ്ചിമ ബംഗാൾ പൊലീസ് അറസ്റ്റ് ചെയ്തു. ഹൗറയിലെ മൈനാക്പാറ നിവാസിയായ അമിത് ദത്ത എന്നയാളാണ് പിടിയിലായത്. ഹൗറ നഗരത്തിലാണ് സംഭവം.
തെരുവ് കച്ചവടക്കാരനെയും ഓട്ടോ റിക്ഷാ ഡ്രൈവറെയുമാണ് ഇയാൾ 'ജയ് ശ്രീ റാം' വിളിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ആക്രമിച്ചത്. വടിയുമായി ഇയാൾ ഉപദ്രവിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഹനുമാൻ ചാലിസ ചൊല്ലാൻ ആവശ്യപ്പെടുന്നതും ദൃശ്യങ്ങളിൽ കാണാം. എനിക്കറിയില്ല എന്ന് തെരുവ് കച്ചവടക്കാരൻ മറുപടി പറഞ്ഞപ്പോൾ അമിത് ദത്ത ഇയാളെ അടിക്കുകയും ഇസ്‍ലാമിനെയും മുസ്‍ലിംകളെയും അധിക്ഷേപിച്ച് തെറിവിളിക്കുകയും ചെയ്തു. ഇവിടെ താമസിക്കരുതെന്നും പാകിസ്താനിലേക്ക് നാടുവിടണമെന്നും ഇയാൾ ആക്രോശിക്കുന്നുണ്ട്.
ഓട്ടോ റിക്ഷാ ഡ്രൈവറുടെ അടുത്ത് പോയി 'ജയ് ശ്രീ റാം' വിളിക്കാൻ ഭീഷണിപ്പെടുത്തുന്ന ഇയാൾ തെറിവിളിക്കുകയും ആക്രമിക്കുകയും വടിചുഴറ്റി ഭീഷണിപ്പെടുത്തുകയും ചെയ്തു. നിരവധി പേരാണ് ഇതിനെതിരെ സോഷ്യൽ മീഡിയയിൽ രംഗത്തുവന്നത്. പിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
The accused Amit Dutta, a resident of Mainakpara, Howrah, West Bengal who was seen harassing and abusing two Muslims forcing them to chant “Jai Shree Ram” has been arrested by @WBPolice
— रविन्द्र رویندرا Ravindra Bisht (@rsbisht__) May 4, 2025
ऐसे अराजक तत्व अब जय श्री राम बोल के लोगों को डरा रहे हैं।
है ईश्वर #NewIndia pic.twitter.com/gdWbnO2wDa

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.