Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബംഗാൾ പഞ്ചായത്ത്​...

ബംഗാൾ പഞ്ചായത്ത്​ തെരഞ്ഞെടുപ്പ്​; തൂത്തുവാരി തൃണമൂൽ

text_fields
bookmark_border
ബംഗാൾ പഞ്ചായത്ത്​ തെരഞ്ഞെടുപ്പ്​; തൂത്തുവാരി തൃണമൂൽ
cancel

കൊ​ൽ​ക്ക​ത്ത: ബം​ഗാ​ൾ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സീ​റ്റു​ക​ൾ തൂ​ത്തു​വാ​രി തൃ​ണ​മൂ​ൽ. 9,270 പ​ഞ്ചാ​യ​ത്ത്​ സീ​റ്റു​ക​ളി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്​ (ടി.​എം.​സി) വി​ജ​യം കൈ​വ​രി​ച്ച​പ്പോ​ൾ എ​തി​രാ​ളി​ക​ളാ​യ സി.​പി.​എ​മ്മും ബി.​ജെ.​പി​യും കോ​ൺ​ഗ്ര​സും​ വ​ള​രെ പി​ന്നി​ലാ​യി. ബി.​ജെ.​പി​ക്ക്​ 2,079 സീ​റ്റ്​ ല​ഭി​ച്ച​പ്പോ​ൾ സി.​പി.​എ​മ്മി​ന്​ 562 സീ​റ്റ്​ നേ​ടാ​നേ ക​ഴി​ഞ്ഞു​ള്ളൂ.

കോ​ൺ​ഗ്ര​സി​ന്​ ല​ഭി​ച്ച​താ​ക​െ​ട്ട 315 സീ​റ്റ്. വോ​െ​ട്ട​ണ്ണ​ൽ പു​രോ​ഗ​മി​ക്കു​ന്ന 2317 സീ​റ്റു​ക​ളി​ൽ ടി.​എം.​സി​യാ​ണ്​ മു​ന്നി​ൽ. ബി.​ജെ.​പി-200, സി.​പി.​എം-113, കോ​ൺ​ഗ്ര​സ്​-61 വീ​തം സീ​റ്റു​ക​ളി​ലും മു​ന്നി​ലാ​ണ്. സ്വ​ത​ന്ത്ര​ർ 707 സീ​റ്റു​ക​ളി​ൽ ജ​യി​ച്ചു. 

പ​ഞ്ചാ​യ​ത്ത്​ സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ 95 സീ​റ്റ്​ നേ​ടി​യ തൃ​ണ​മൂ​ൽ 65 എ​ണ്ണ​ത്തി​ൽ മു​ന്നേ​റു​ക​യാ​ണ്​. ജി​ല്ലാ പ​രി​ഷ​ത്തു​ക​ളി​ലും ടി.​എം.​സി​യാ​ണ്​ മു​ന്നി​ൽ. 10 സീ​റ്റി​ൽ ജ​യി​ച്ച തൃ​ണ​മൂ​ൽ 24 സീ​റ്റു​ക​ളി​ൽ ​ മു​ന്നി​ലു​മാ​ണ്. 621 ജി​ല്ല പ​രി​ഷ​ത്, 6123 പ​ഞ്ചാ​യ​ത്ത്​ സ​മി​തി, 31,802 ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പു​ ന​ട​ന്ന​ത്.

Show Full Article
TAGS:West Bengal panchayat election TMC won bjp india news malayalam news 
News Summary - West Bengal panchayat election TMC races ahead, BJP main rival-india news
Next Story