Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപശ്ചിമ ബംഗാൾ തദ്ദേശ​...

പശ്ചിമ ബംഗാൾ തദ്ദേശ​ തെരഞ്ഞെടുപ്പ്​: തൃണമൂൽ​ ഉജ്ജ്വല വിജയത്തിലേക്ക്​

text_fields
bookmark_border
പശ്ചിമ ബംഗാൾ തദ്ദേശ​ തെരഞ്ഞെടുപ്പ്​: തൃണമൂൽ​ ഉജ്ജ്വല വിജയത്തിലേക്ക്​
cancel

കൊൽക്കത്ത: പശ്ചിമ ബംഗാൾ തദ്ദേശ​ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ്​ സമ്പൂർണ്ണ വിജയത്തിലേക്ക്​. ജില്ലാ പരിഷത്തുകളിലും പഞ്ചായത്ത്​ സമിതികളിലും ഗ്രാമപഞ്ചായത്തുകളിലും തൃണമൂൽ കോൺഗ്രസി​​​​​െൻറ ആധിപത്യമാണ്​ ഉള്ളത്​. ​ രണ്ടാം സ്​ഥാനത്തെത്തിയ​ ബി.ജെ.പി ബഹുദൂരം പിറകിലാണ്​​. കോൺഗ്രസും സി.പി.എമ്മും മറ്റ്​ ഇടതു കക്ഷികളും പേരിനു  സാന്നിധ്യമറിയിച്ചു​െവന്ന്​ മാത്രം. ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യമിട്ട്​ ബി.ജെ.പി ഇത്തവണ 850 മുസ്​ലിംകൾക്ക്​ സീറ്റ്​ നൽകിയിരുന്നെങ്കിലും ഇൗ തന്ത്രം ഫലിച്ചില്ലെന്നു തന്നെയാണ്​  ഫലങ്ങൾ വ്യക്തമാക്കുന്നത്​. 

ഉച്ചക്ക്​ ഒന്നര വരയുള്ള കണക്ക്​ പ്രകാരം ഗ്രാപഞ്ചായത്തുകളിൽ 825 ൽ മത്​സരം നടന്ന 240 ജില്ലാ പരിഷത്​​ സീറ്റുകളും തൃണമൂൽ നേടി. 2013 ലെ തെരഞ്ഞെടുപ്പിൽ 213 സീറ്റുകൾ നേടിയിരുന്ന ഇടതു മുന്നണിക്ക്​ ഒരു സീറ്റിൽ പോലും വിജയിക്കാനായിട്ടില്ല. ബി.ജെ.പിക്കും കോൺഗ്രസിനും മറ്റു പാർട്ടികൾക്കും ഒറ്റ സീറ്റു പോലും ലഭിച്ചിട്ടില്ല. 2013ൽ കോൺഗ്രസ്​77ഉം മറ്റു പാർട്ടികൾ നാലും സീറ്റുകൾ ജില്ലാ പരിഷതിൽ നേടിയിരുന്നു. 

പഞ്ചായത്ത്​ സമിതിയിൽ തെരഞ്ഞെടുപ്പ്​ നടന്ന 124 സീറ്റിൽ 124 ഉം തൃണമൂൽ നേടി. ഇവി​െടയും മറ്റു പാർട്ടികൾ നിലം തൊട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണി 71ഉം കോൺഗ്രസ്​ 26ഉം മറ്റുള്ളവർ രണ്ടും സീറ്റ്​ നേടിയിടത്താണ്​ ഇൗ ദയനീയാവസ്​ഥ. 

ഗ്രാമപഞ്ചായത്ത്​ സീറ്റിലേക്ക്​ നടന്ന മത്​സരത്തിലാണ്​ മറ്റു പാർട്ടികൾക്ക്​ സാന്നിധ്യമറിയിക്കാനെങ്കിലും ആയിട്ടുള്ളത്​. 3215 സീറ്റിൽ മത്​സരം നടന്ന 1195 സീറ്റുകളിൽ 1053 സീറ്റുകൾ തൃണമൂൽ നേടിയപ്പോൾ ഇടതു മുന്നണി ഒമ്പതും ബി.ജെ.പി 91ഉം കോൺഗ്രസ്​ എട്ടും മറ്റു പാർട്ടികൾ 34 സീറ്റും നേടിയിട്ടുണ്ട്​. 2013ൽ ഇടതുപക്ഷം 810ഉം ബി.ജെ.പി 32ഉം കോൺഗ്രസ്​ 328ഉം മറ്റുള്ളവർ 98 സീറ്റും നേടിയിരുന്നു. 

നിരവധി വോ​െട്ടണ്ണൽ കേന്ദ്രങ്ങളിൽ പ്രതിപക്ഷ പാർട്ടികളുടെ സ്​ഥാനാർഥികളും കൗണ്ടിങ്​ ഏജൻറുമാരും ആക്രമിക്ക​പ്പെട്ടതായി റിപ്പോർട്ടുകളുണ്ട്​. പലയിടങ്ങളിലും സ്​ഥാനാർഥികളും ഏജൻറുമാരും വോ​െട്ടണ്ണൽ കേന്ദ്രം വിട്ടു പോകാൻ നിർബന്ധിതരായി. സംഭവത്തിൽ കോൺഗ്രസും ബി.ജെ.പിയും സി.പി.എമ്മും പ്രതിഷേധിച്ചു. വടക്കൻ ദിനാജ്​പൂരിൽ തൃണമൂൽ പ്രവർത്തകർ നടത്തിയ വെടിവെപ്പിൽ രണ്ടു പേർക്ക്​ പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്​. 

825 ജില്ലാ പരിഷത്ത്​ സീറ്റുകളിൽ 204 എണ്ണത്തിലും തൃണമൂൽ കോൺഗ്രസ്​ തർക്കമില്ലാതെ തെരഞ്ഞെടുക്ക​െപ്പട്ടു. പഞ്ചായത്ത്​ സമിതിയുടെ 330 സീറ്റുകളിൽ 206 സീറ്റുകളിലും ഗ്രാമപഞ്ചായത്തി​​​​െൻറ 3215 സീറ്റുകളിൽ 2022 എണ്ണത്തിലും തൃണമൂൽ കോൺഗ്രസ്​ തന്നെ തർക്കമില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്​. 

മെയ്​ 14ന്​ നടന്ന തെരഞ്ഞെടുപ്പി​​​​െൻറ വോ​െട്ടണ്ണൽ സംസ്​ഥാനത്താകമാനം 291 സ​​​െൻററുകളിലായി തുടരുന്നു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്​ സംസ്​ഥാനത്തി​​​​​െൻറ വിവിധ ഭാഗങ്ങളിൽ നടന്ന അക്രമസംഭവങ്ങളിൽ നിരവധി പേർ മരിക്കുകയും, ഏറെ പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തിരുന്നു. തെര​ഞ്ഞെടുപ്പ്​ ദിവസം നടന്ന അക്രമങ്ങളിൽ  12പേരാണ്​ മരിച്ചത്​. പല പോളിങ്​ സ്​റ്റേഷനുകളിലും ബാലറ്റു പെട്ടികളും വാഹനങ്ങളും അക്രമികൾ അഗ്​നിക്കിരയാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TMCmalayalam newsWest Bengal panchayat election
News Summary - West Bengal Panchayat Election Result 2018 LIVE: Congress alleges TMC-backed goons killed worker in South Dinajpur
Next Story