Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദുരൂഹത പുതച്ച്​ പശ്ചിമ...

ദുരൂഹത പുതച്ച്​ പശ്ചിമ ബംഗാളിലെ എം.എൽ.എയുടെ മരണം

text_fields
bookmark_border
ദുരൂഹത പുതച്ച്​ പശ്ചിമ ബംഗാളിലെ എം.എൽ.എയുടെ മരണം
cancel

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബി.​െജ.പി എം.എൽ.എയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച്​ വിവാദം കനക്കുന്നു. മുൻ സി.പി.എം നേതാവും ഇപ്പോൾ ബി.ജെ.പി എം.എൽ.എയുമായ ദേബേന്ദ്ര നാഥ്​ റോയ്​ (60) നെ തിങ്കളാഴ്​ച രാവിലെയാണ്​ വീടിന്​ ഒരു കിലോമീറ്ററോളം അകലെ ഒരു കടവരാന്തയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്​. സംഭവം കൊലപാതകമാണെന്ന്​ ആരോപിച്ച്​ കുടുംബം രംഗത്തെത്തിയിട്ടുണ്ട്​. എന്നാൽ, ദേബേന്ദ്ര നാഥി​​െൻറ കീശയിൽ നിന്നും ആത്​മഹത്യാ കുറിപ്പ്​ ലഭിച്ചിട്ടുണ്ടെന്നും സാമ്പത്തിക പ്രശ്​നങ്ങൾ കാരണം അദ്ദേഹം ജീവ​െനാടുക്കിയതാകാനാണ്​ സാധ്യത എന്നുമാണ്​ പൊലീസ്​ പറയുന്നത്​. 

ഞായറാഴ്​ച രാത്രി ഒരു മണിയോടെ ഒരു സംഘം ആളുകൾ ദേബേന്ദ്ര നാഥിനെ വിളിച്ചിറക്കി കൊണ്ടുപോകുകയായിരുന്നെന്ന്​ ഭാര്യ ചാന്ദിമാ റോയ്​ പറയുന്നു. ദേബേന്ദ്ര നാഥ്​ ആത്​മഹത്യ ചെയ്യില്ലെന്നും ഇത്​ കൊലപാതകമാണെന്നും ബന്ധുക്കൾ മാധ്യമങ്ങളോട്​ പറഞ്ഞു. ദേബേന്ദ്ര നാഥി​​െൻറ മൃതദേഹം തൂങ്ങി നിൽക്കുന്ന വിഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. കയറുകൊണ്ട്​ കെട്ടിയ അടയാളം കൈകളിലുണ്ടായിരുന്നുവെന്ന്​ ദൃസാക്ഷികൾ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നു.

സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്​ ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്​. എം.എൽ.എയുടെ ജീവൻ ​േപാലും ഇവിടെ സുരക്ഷിതമല്ലെന്ന്​ പശ്ചിമ ബംഗാൾ ബി.ജെ.പി അധ്യക്ഷൻ ദിലീപ്​ ഘോഷ്​ പറഞ്ഞു. ഉന്നത അന്വേഷണം ആവശ്യപ്പെട്ട്​ സി.പി.എമ്മും രംഗത്തുണ്ട്​. പശ്ചിമ ബംഗാൾ ഗവർണർ ജഗ്​ദീപ്​ ദങ്കറും സുതാര്യ അന്വേഷണം വേണമെന്ന ആവശ്യം ഉയർത്തിയിട്ടുണ്ട്​. 

ദേബേന്ദ്ര നാഥ്​ റോയ്​ വന്നവഴി

1980 മുതൽ സി.പി.എമ്മിൽ പ്രവർത്തിക്കുന്നുണ്ട്​ ദേബേന്ദ്ര നാഥ്​ റോയ്​. ലാളിത്യം കൊണ്ടും ഇടപെടൽ കൊണ്ടും ജനസ്വാധീനമുള്ള നേതാവായി മാറി അദ്ദേഹം. 2016 ൽ സി.പി.എം ടിക്കറ്റിൽ 
ഹേമ്​ദാബാദ്​ മണ്ഡലത്തിൽ നിന്ന്​ മത്സരിക്കു​േമ്പാൾ കോൺഗ്രസും അദ്ദേഹത്തെ പിന്തുണച്ചിരുന്നു. തൃണമൂൽ സ്​ഥാനാർഥിയെ തോൽപിച്ചാണ്​ അദ്ദേഹം നിയമസഭയിലെത്തുന്നത്​. 

കഴിഞ്ഞ വർഷമാണ്​ ദേബേന്ദ്ര നാഥ്​ റോയ്​ ബി.ജെ.പിയിൽ ചേരുന്നത്​. കറകളഞ്ഞ കമ്മ്യൂണിസ്​റ്റായി അറിയപ്പെട്ടിരുന്ന ദേബേന്ദ്ര നാഥ്​ റോയുടെ കൂടുമാറ്റം സി.പി.എമ്മി​െന അക്ഷരാർഥത്തിൽ ഞെട്ടിച്ചിരുന്നു. മുഖ്യ എതിരാളികളായ തൃണമൂലിനെതിരെ രാഷ്​ട്രീയ അഭയം തേടിയാണ്​ ബി.ജെ.പിയിലെത്തിയതെന്ന്​ സി.പി.എം നേതാക്കളോട്​ പിന്നീട്​ അദ്ദേഹം പറഞ്ഞതായി റിപ്പോർട്ടുകളുണ്ടായിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpimwest bengaltrinamool congressBJP
News Summary - west bengal mla’s death
Next Story