ബി.ജെ.പി എം.പി പങ്കെടുത്തു; ഗാന്ധി രക്തസാക്ഷിത്വ വാർഷിക ചടങ്ങിൽനിന്ന് ബംഗാൾ മന്ത്രി ഇറങ്ങിപ്പോയി
text_fieldsജ്യോതിപ്രിയോ മല്ലിക്
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബാരക്പുരിൽ സംഘടിപ്പിച്ച ബാപ്പുജി രക്തസാക്ഷിത്വ ചടങ്ങിൽ ബി.ജെ.പി എം.പിക്കൊപ്പം വേദി പങ്കിടാൻ വിസമ്മതിച്ച് മന്ത്രി ഇറങ്ങിപ്പോയി. ബി.ജെ.പിയിലെ അർജുൻ സിങ് വേദിയിലെത്തിയതോടെയാണ് വനംമന്ത്രി ജ്യോതിപ്രിയോ മല്ലിക് ഇറങ്ങിപ്പോയത്.
'പ്രഫഷനൽ കൊലയാളി അരികിൽ നിൽക്കുമ്പോൾ വേദിയിലിരിക്കാനാവില്ലെന്നും അവിടെനിന്നിറങ്ങി സദസ്സിൽ തുടരുകയായിരുന്നുവെന്നുമാണ് ഇതേക്കുറിച്ച് മന്ത്രിയുടെ പ്രതികരണം. ശനിയാഴ്ച ബാരക്പുരിൽ തൃണമൂൽ നേതാവ് ഗോപാൽ മജുംദാർ അജ്ഞാതരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
അർജുൻ സിങ്ങാണ് കൊലപാതക സൂത്രധാരനെന്നാണ് തൃണമൂൽ ആരോപണം. സംഭവത്തിൽ ബി.ജെ.പി നേതാവ് ബിജോയ് മുഖോപാധ്യായ അറസ്റ്റിലായിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രി മല്ലികിന്റെ നടപടി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

