പശ്ചിമ ബംഗാളിൽ ആരോഗ്യ വകുപ്പ് അസി. ഡയറക്ടർ കോവിഡ് ബാധിച്ച് മരിച്ചു
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാൾ ആരോഗ്യ വകുപ്പിലെ അസി. ഡയറക്ടർ കോവിഡ് ബാധിച്ച് മരിച്ചു. ഡോ. ബിപ്ലവ് കാന്തി ദാസ്ഗുപ്തയാണ ് ഞായറാഴ്ച രാവിലെ മരിച്ചത്.
ഡോ. ബിപ്ലവ് കാന്തി ദാസ്ഗുപ്തയുടെ മരണത്തിൽ അതീവ ദു:ഖം പ്രകടിപ്പിക്കുന്നതായി പശ് ചിമ ബംഗാൾ ഡോക്ടേഴ്സ് ഫോറം പ്രസ്താവനയിൽ അറിയിച്ചു. സംസ്ഥാനത്ത് ആരോഗ്യമേഖലയിലെ ആദ്യ കോവിഡ് മരണമാണിത്. നിർഭാഗ്യവശാൽ അദ്ദേഹത്തിന്‍റെ ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. കോവിഡ് ബാധിതരായ എല്ലാവരും ഉടൻ രോഗമുക്തരാവട്ടേയെന്നും അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഡോ. ബിപ്ലവ് കാന്തി ദാസ്ഗുപ്തയുടെ മരണത്തിൽ മുഖ്യമന്ത്രി മമത ബാനർജി അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്‍റെ ത്യാഗോജ്വല സേവനങ്ങൾ എന്നും ഓർമയിലുണ്ടാകും -മമത പറഞ്ഞു.
We have lost Dr Biplab Kanti Dasgupta
— Mamata Banerjee (@MamataOfficial) April 26, 2020
Assistant Director, Health Services, West Bengal in the early hours of today.
He was Assistant Director of Health Services, Central Medical Stores.
We are deeply pained with his untimely demise. (1/2)
611 കോവിഡ് കേസുകളാണ് പശ്ചിമ ബംഗാളിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 18 പേർ മരിക്കുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
