ബംഗാളിൽ നിന്ന് കേൾക്കുന്നത് അത്ഭുതങ്ങളുെട വർത്തമാനം
text_fields2019ലെ ലോക്സഭ തെരഞ്ഞെടുപ്പ് രാജ്യത്തിെൻറ ഭാവി മാത്രമല്ല, പശ്ചിമബംഗാൾ രാഷ്ട്രീയ ത്തിെൻറ ഗതിവിഗതികളെക്കൂടി പൊളിച്ചെഴുതുന്നുണ്ട്. 34 വർഷത്തെ ഇടതുഭരണത്തിനും തു ടർന്ന് പത്തുവർഷം തൃണമൂൽ കോൺഗ്രസിെൻറ അധികാരപ്രമത്തതക്കും സാക്ഷിയായ സംസ്ഥാ നത്തുനിന്ന് മൊത്തം 42 സീറ്റുകളിൽ 18 എണ്ണത്തിലാണ് ബി.ജെ.പി എം.പിമാർ ജയിച്ചുകയറിയത്. ബി.ജെ.പിയുടെ വോട്ടുശതമാനം 17ൽനിന്ന് 40 ആയി ഉയർന്നു. ഒറ്റ സീറ്റും ലഭിക്കാത്ത ഇടതുപക്ഷ ത്തിന് 22 ശതമാനം കുറഞ്ഞപ്പോൾ നാലുശതമാനം വോട്ട് നഷ്ടമായ കോൺഗ്രസിന് രണ്ട് സീറ ്റുകളിൽ ജയിക്കാൻ കഴിഞ്ഞു. ഇടത് സ്ഥാനാർഥികളിൽ ഒരാൾക്കൊഴികെ എല്ലാവർക്കും കെട് ടിവെച്ച തുക നഷ്ടപ്പെട്ടു.
കഴിഞ്ഞ ഒരു ദശകമായി അധികാരത്തിൽനിന്ന് പുറത്താണെങ്ക ിലും ബംഗാളിലെ രാഷ്ട്രീയഫലം നിർണയിക്കുന്നതിൽ ഇടതുപക്ഷത്തിന് സുപ്രധാന പങ്കുണ്ട ്. പരമ്പരാഗത ഇടത് വോട്ടുകൾ വൻതോതിൽ ബി.ജെ.പിയിലേക്ക് പോയിട്ടുണ്ടെങ്കിലും തൃണ മൂൽ കോൺഗ്രസിന് എട്ട് സീറ്റുകൾ ലഭിക്കാൻ അവരുടെ പരോക്ഷ സഹായമുണ്ടായി എന്നത് കാണ ാതിരുന്നുകൂടാ. അതുകൊണ്ടുതന്നെ ഇടതിെൻറ മുഴുവൻ വോട്ടുകളും ബി.ജെ.പിക്ക് ലഭിച്ചുവെന്ന ലളിതമായ വാദത്തിൽ കഴമ്പില്ല. ഇടതിെൻറ പല്ലും നഖവും ഉപയോഗിച്ചുള്ള പോരാട്ടത്തിൽ അവർക്ക് ചില കേന്ദ്രങ്ങളിൽ സ്വാധീനമുറപ്പിക്കാനും നല്ലൊരു ശതമാനം വോട്ടുകൾ നേടാനും കഴിഞ്ഞു. ഇത് മറ്റൊരു തലത്തിൽ തൃണമൂലിന് സഹായകമായെന്ന് പറയാം. എന്നാൽ, ചിലയിടങ്ങളിൽ ഇടതിെൻറ ശക്തി തന്നെ ദുർബലമാവുകയും ബി.ജെ.പി നേട്ടം കൊയ്യുകയും ചെയ്തു.
ബംഗാളിലെ തെരഞ്ഞെടുപ്പു ഫലം മൊത്തത്തിൽ വിലയിരുത്തുേമ്പാൾ, കിഴക്കൻ സംസ്ഥാനങ്ങളെ സാമുദായികമായി വേർതിരിച്ച് പുതിയ പരീക്ഷണശാല തുറക്കാനുള്ള ബി.ജെ.പിയുടെ ശ്രമം വിജയിച്ചുവെന്ന് പറയാം. തെരഞ്ഞെടുപ്പിനു മുമ്പ് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പലരുമായും സംഭാഷണം നടത്താൻ എനിക്ക് അവസരം ലഭിച്ചിരുന്നു. ഞങ്ങളുടെ വീട്ടുവേലക്കാരിയായ പെൺകുട്ടി കടുത്ത ഇടത് ചായ്വുള്ള കുടുംബത്തിൽനിന്നുള്ളവളാണ്. മമത ബാനർജിയെ തോൽപിക്കാനായി ബി.ജെ.പിക്ക് വോട്ടുചെയ്യാൻ ഇടതുനേതാക്കൾ പിതാവിനോട് ആവശ്യപ്പെട്ടിരുന്നതായി മാതാവിനോട് അവൾ പറയുന്നത് കേൾക്കാൻ ഇടയായി. എന്നാൽ, എന്തുതന്നെയായാലും താൻ ഇടതുപാർട്ടികൾക്കേ വോട്ട് ചെയ്യുകയുള്ളൂ എന്ന് പിതാവ് വ്യക്തമാക്കിയിരുന്നതായും പെൺകുട്ടി പറയുന്നുണ്ട്.
ഇടതുപാർട്ടികൾക്ക് തങ്ങളെ സംരക്ഷിക്കാൻ കഴിയാത്തതിനാൽ ഇക്കുറി ബി.ജെ.പിക്ക് വോട്ടുചെയ്യുമെന്ന് പഴക്കച്ചവടക്കാരിയായ പാവപ്പെട്ട ഒരു മുസ്ലിം വൃദ്ധ പറഞ്ഞതായി ഒരു സുഹൃത്ത് എന്നോട് പറഞ്ഞിരുന്നു. കടുത്ത ഇടതുപക്ഷക്കാരനായ ഒരു ഉയർന്ന ജാതിക്കാരൻ ഇപ്രാവശ്യം തൃണമൂൽ കോൺഗ്രസിന് വോട്ട് ചെയ്യാൻ തീരുമാനിച്ച കാര്യം മറ്റൊരു സുഹൃത്ത് വെളിപ്പെടുത്തുകയുണ്ടായി. ഇടതുപാർട്ടികൾക്ക് ഒരു പ്രസക്തിയും ഇല്ലാതായിരിക്കുന്നു എന്നാണത്രെ ഇതിന് കാരണമായി അയാൾ ചൂണ്ടിക്കാട്ടിയത്. ബാങ്ക് ജീവനക്കാരനും തൃണമൂൽ കോൺഗ്രസിെൻറ തൊഴിലാളി സംഘടന പ്രവർത്തകനുമായ ഹിന്ദു അയൽവാസി വെളിപ്പെടുത്തിയ കാര്യങ്ങളാണ് അതിെനക്കാൾ വിചിത്രം.
ബി.ജെ.പിയുടെ സാമ്പത്തിക നയങ്ങളോട് ഒട്ടും താൽപര്യമില്ലാത്ത അയാൾ സ്വന്തം മകൻ വർഷങ്ങളായി തൊഴിൽരഹിതനാണെന്ന് പരിതപിക്കുന്നു. എന്നിട്ടും അയാൾ ബി.ജെ.പിക്കാണത്രെ വോട്ട് ചെയ്യുക. ഇതിന് ഒരു ലളിത കാരണമാണ് നിരത്തിയത്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ഒരു പാർട്ടിക്കും കഴിയുന്നില്ലെങ്കിലും ഹിന്ദുക്കളുടെ പാർട്ടിയായ ബി.ജെ.പി സ്വന്തം പാർട്ടിയാണെന്നാണ് അയാൾ അവകാശപ്പെടുന്നത്. തൃണമൂൽ കോൺഗ്രസ് ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുകയും ഭൂരിപക്ഷത്തെ അവഗണിക്കുകയും ചെയ്യുന്നതിനാൽ 2019ൽ ബി.ജെ.പിക്ക് വോട്ടു ചെയ്യുമെന്ന് അധ്യാപികയായ ഒരു സുഹൃത്തും എന്നോട് വെളിപ്പെടുത്തി. തെരഞ്ഞെടുപ്പിനു മുമ്പുതന്നെ ബംഗാളിൽ ഇത്തരത്തിലുള്ള ഒരു വിഭജനമുണ്ടായത് കാണാതിരുന്നുകൂടാ.
തെരഞ്ഞെടുപ്പുഫലം പുറത്തുവന്നതോടെ ബംഗാളിലെ നല്ലൊരു വിഭാഗം പരമ്പരാഗത ഇടത് അനുയായികൾ കാവി പാർട്ടി ക്യാമ്പിേലക്ക് ചേക്കേറിയതായി കാണാം. തൃണമൂൽ കോൺഗ്രസിന് നാലു ശതമാനം വോട്ടുകളേ വർധിപ്പിക്കാനായുള്ളൂ. ഇടതുപാർട്ടികളുടെ കേന്ദ്രനേതൃത്വം കണ്ടെത്തിയാലും ഇല്ലെങ്കിലും പല സ്ഥലങ്ങളിലും പല പ്രാദേശിക സി.പി.എം നേതാക്കളും ബി.ജെ.പി സ്ഥാനാർഥികൾക്കുവേണ്ടി പരസ്യപ്രചാരണത്തിനിറങ്ങുകയും ഒന്നിച്ച് തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുകയും ചെയ്തിട്ടുണ്ട്.
തൃണമൂൽ കോൺഗ്രസിെൻറ പ്രകടനം മോശമായതിന് നിരവധി കാരണങ്ങളുണ്ട്. പാർട്ടി കേഡർമാരുടെ അച്ചടക്കമില്ലായ്മ, സ്വജനപക്ഷപാതം, പ്രാദേശിക നേതാക്കളുടെ വിളയാട്ടം, പാവപ്പെട്ടവരെ ചൂഷണം ചെയ്യൽ, രണ്ടാംനിര നേതൃത്വത്തിെൻറ അഭാവം, ഉൾപാർട്ടി ഭിന്നത പരിഹരിക്കുന്നതിലെ പരാജയം തുടങ്ങിയവ പ്രത്യേകം എടുത്തുപറയേണ്ടിയിരിക്കുന്നു. ദേശീയതലത്തിൽ കാവി സംഘടനകളുടെ മുന്നേറ്റം, അഴിമതി കേസുകളിലും മറ്റും കേന്ദ്രത്തിെൻറ ഇടപെടൽ, സംസ്ഥാന ജീവനക്കാരുടെ വേതനം മെച്ചപ്പെടുത്താതിരിക്കൽ, തൊഴിലില്ലായ്മ, കർഷകരുടെ പ്രശ്നങ്ങൾ തുടങ്ങിയ ബാഹ്യ ഘടകങ്ങൾ വേറെയുമുണ്ട്. ഇമാമുമാർക്ക് വേതനം (ഇത് പിന്നീട് കോടതി റദ്ദാക്കി), ആയിരക്കണക്കിന് ദുർഗപൂജ കമ്മിറ്റികൾക്ക് സംഭാവന നൽകൽ (ഇത് കോടതി നിയന്ത്രിച്ചു), മുഹർറം, ദുർഗ വിഗ്രഹ നിമജ്ജനം തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവാദം പരിഹരിക്കുന്നതിലെ പരാജയം തുടങ്ങിയ വിഷയങ്ങൾ ബി.ജെ.പി മുതലാക്കുകയും ചെയ്തു.
അതേസമയം, കിഴക്കൻ സംസ്ഥാനങ്ങൾ പിടിച്ചെടുക്കുന്നതിെൻറ ഭാഗമായി ബി.ജെ.പി ബംഗാളിൽ വൻതോതിൽ പണവും കായബലവും ഇറക്കിയത് ചെറിയ കാര്യമല്ല. തൃണമൂൽ കോൺഗ്രസ് ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുകയാെണന്ന് പാർട്ടി വ്യാപകമായി പ്രചരിപ്പിച്ചു. ബംഗാൾ രാഷ്ട്രീയത്തിലെ ലാളിത്യവും ശുദ്ധസംസ്കാരവും വെടിഞ്ഞ് ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണത്തിെൻറ അവസാനഘട്ടത്തിൽ പണവും കായബലവും ഇറക്കിയതിന് കണക്കില്ല. തൃണമൂൽ കോൺഗ്രസ് നന്നായി വിയർപ്പൊഴുക്കിയെങ്കിലും ബി.ജെ.പിക്ക് ഒപ്പമെത്താൻ കഴിഞ്ഞില്ല. ജാതീയമായ ചേരിതിരിവും സംഘർഷവും ഉണ്ടാക്കാനും കാവി പാർട്ടികൾക്ക് കഴിഞ്ഞു.
കടുത്ത മുസ്ലിംവിരുദ്ധത, കുടിയേറ്റ വിരോധം, പൗരത്വബിൽ തുടങ്ങിയ ഘടകങ്ങൾ പ്രയോഗിക്കപ്പെട്ടു. വിഭജനത്തിെൻറ മുറിവുകൾ ഇനിയും പൂർണമായും ഉണങ്ങാത്ത ബംഗാളിലെ സാമൂഹിക സംവിധാനത്തിൽ മുസ്ലിംകളെ പാഠംപഠിപ്പിക്കുമെന്ന ബി.ജെ.പിയുടെ മുദ്രാവാക്യം ഭൂരിപക്ഷ വിഭാഗത്തെ ഏറെ ആകർഷിച്ചു. ഹിന്ദു കാർഡിലൂടെ സാമുദായിക ധ്രുവീകരണമുണ്ടാക്കാൻ അവർക്ക് എളുപ്പത്തിൽ കഴിഞ്ഞു. സ്വാതന്ത്ര്യത്തിനുശേഷം ആദ്യമായാണ് ഇത്രയും ഹിന്ദു വോട്ടുകൾ ഏകീകരിക്കപ്പെട്ടത്. സാമ്പത്തിക വിഷയങ്ങൾക്കുപകരം ദേശസുരക്ഷ ഉയർത്തിക്കാട്ടിയതോടെ ഭൂരിപക്ഷ വിഭാഗം സംതൃപ്തരായെന്ന് പറയാം.
അസ്തിത്വംതന്നെ നഷ്ടപ്പെട്ട കോൺഗ്രസിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിൽ കാര്യമില്ല. ചില പോക്കറ്റുകളിൽ കോൺഗ്രസും ഇടതുപക്ഷവും തമ്മിൽ അനൗദ്യോഗിക ധാരണയിലെത്തിയിരുന്നു. ഇത് കോൺഗ്രസിന് ഗുണംചെയ്യുകയും രണ്ട് സീറ്റുകൾ അവർക്ക് ലഭിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇതിൽനിന്ന് എങ്ങെന പാഠംപഠിക്കുമെന്ന കാര്യത്തിൽ നാം അള്ളിപ്പിടിച്ച് നിൽക്കുകയാണ്. യാഥാർഥ്യത്തിന് നിരക്കാത്ത വിധത്തിലാണ് തൃണമൂൽ കോൺഗ്രസിെൻറ മേൽ ന്യൂനപക്ഷപ്രീണനം ആരോപിക്കുന്നത്. എന്നാൽ, സത്യാന്തര കാലത്ത് നൂറു നുണകൾ ആവർത്തിക്കുേമ്പാൾ അത് സത്യമായി മാറുന്നു. തെരഞ്ഞെുടപ്പുഫലം വന്നശേഷം, താൻ ഒരു ഇഫ്താർ പാർട്ടിക്ക് പോവുകയാണെന്ന് മമത പറഞ്ഞപ്പോൾ അത് മാധ്യമങ്ങൾ കൊട്ടിഘോഷിച്ചു. അതേസമയം, അവരുടെ മറ്റു പ്രസ്താവനകളൊന്നും മാധ്യമശ്രദ്ധ ആകർഷിക്കാതെ പോയി. ഇങ്ങനെയാണ് വാർത്തകൾ സൃഷ്ടിക്കപ്പെടുന്നത്.
ബംഗാളിൽ 2021ൽ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് വർത്തമാനകാല സാഹചര്യത്തിൽ പ്രസക്തി വർധിച്ചിരിക്കുകയാണ്. രണ്ടുവർഷം സംസ്ഥാനത്തിന് അഗ്നിപരീക്ഷയാണ്. വരും മാസങ്ങളിൽ ബംഗാൾ രാഷ്ട്രീയം എങ്ങനെ ചുരുളഴിയുമെന്ന് വിശകലനം ചെയ്യേണ്ടതുണ്ട്. മൃദുഹിന്ദുത്വത്തിന് തീവ്രഹിന്ദുത്വത്തെ തോൽപിക്കാൻ കഴിയില്ല എന്ന കാര്യം ഉറപ്പാണ്. യഥാർഥ പ്രശ്നങ്ങളെ ആധാരമാക്കിയുള്ള മതേതര രാഷ്ട്രീയം തിരിച്ചുവരുമോ എന്നതാണ് ചോദ്യം. അതോ വടക്കൻ ബെൽറ്റിലെ വിദ്വേഷ രാഷ്ട്രീയത്തിലേക്ക് ബംഗാളും കടന്നുകയറുമോ? ഇന്ത്യൻ രാഷ്ട്രീയത്തെ ബംഗാൾ എപ്പോഴും അതിശയിപ്പിച്ചിട്ടുണ്ട്. സമീപകാലത്തോ കുറച്ചുകാലം കഴിഞ്ഞോ ഇത്തരം അത്ഭുതങ്ങൾ നമുക്ക് പ്രതീക്ഷിക്കാം.
(പ്രമുഖ ആക്ടിവിസ്റ്റും എഴുത്തുകാരിയുമാണ് ലേഖിക)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
