മദ്യം ഓൺലൈനിൽ; ബംഗാളിൽ മൂന്ന് ദിവസം കൊണ്ട് 100 കോടിയുടെ വിൽപന
text_fieldsകൊൽക്കത്ത: ലോക്ഡൗണിന് ശേഷം പശ്ചിമ ബംഗാളിൽ മൂന്ന് ദിവസം കൊണ്ട് വിറ്റത് 108 കോടി 16 ലക്ഷത്തിൻെറ മദ്യം. ഹോട്ടൽ ആൻഡ് ബാർ അസോസിയേഷൻ അസിസ്റ്റൻറ് ജനറൽ സെക്രട്ടറി സുഷ്മിത മുഖർജിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പശ്ചിമ ബംഗാൾ ബിവറേജസ് കോർപറേഷൻ ഓൺലൈനായി മദ്യവിൽപന നടത്തുന്നുണ്ട്.
മദ്യഷാപ്പുകളിലെ നീണ്ട വരിയും ആളുകൾ ഒത്തുകൂടുന്നതും തടയാൻ വേണ്ടിയാണ് ബംഗാളിൽ ഇ- റീട്ടെയിൽ പോർട്ടലിലൂടെ ഓൺലൈൻ ബുക്കിങ്ങിനും ഹോംഡെലിവറിക്കും സംവിധാനമൊരുക്കിയത്. വെബ്സൈറ്റ് പ്രകാരം 21വയസ് തികഞ്ഞ ഏതൊരാൾക്കും രജിസ്റ്റർ ചെയ്ത് മദ്യം ഓൺലൈനായി വരുത്താനാകും.
എന്നാൽ ലാഭം കുറവായതിനാൽ തന്നെ ഓണലൈൻ വിൽപന കുഴപ്പം സൃഷ്ടിക്കുന്നതായി സുഷ്മിത പരാതിപ്പെട്ടു. ഫുഡ് ഡെലിവെറിക്ക് സമാനമായി ഓർഡർ ചെയ്യുന്ന വ്യക്തി എവിടെയാണെങ്കിലും അവിടെ മദ്യം എത്തിക്കേണ്ടതുണ്ടെന്നും എല്ലാം കൊണ്ടും ഹോംഡെലിവറി സംവിധാനം വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
