കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി ബംഗാൾ ഗവർണർ കൂടിക്കാഴ്ച നടത്തി
text_fieldsന്യൂഡൽഹി: രാഷ്ട്രീയ സംഘർഷങ്ങൾ തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി പ ശ്ചിമ ബംഗാൾ ഗവർണർ കേസരിനാഥ് ത്രിപാഠി കൂടിക്കാഴ്ച നടത്തി.
ബംഗാളിലെ രാഷ്ട്രീയ സംഘർഷങ്ങളി ൽ കേന്ദ്ര ആഭ്യന്തരമന്ത്രി സംസ്ഥാന സർക്കാറിനോട് കഴിഞ്ഞ ദിവസം റിപ്പോർട്ട് തേടിയിരുന്നു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമെന്നും അക്രമം നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിച്ചതായും ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
തൃണമൂൽ കോൺഗ്രസ് -ബി.ജെ.പി പ്രവർത്തകർ തമ്മിൽ ശനിയാഴ്ച വൈകീട്ട് നോർത് 24 പർഗാന ജില്ലയിലെ നാസത്ത് മേഖലയിൽ ആരംഭിച്ച സംഘർഷത്തിനിടെ ഒരു തൃണമൂൽ പ്രവർത്തകനും രണ്ടു ബി.ജെ.പി പ്രവർത്തകരുമാണ് കൊല്ലപ്പെട്ടത്. മൂന്നുപേർക്ക് ഗുരുതര പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. പൊതുസ്ഥലത്തുനിന്ന് പാർട്ടി പതാകകൾ നീക്കം ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.
ഒരു പ്രവർത്തകൻ കൂടി കൊല്ലപ്പെട്ടതായും അഞ്ചുപേരെ കാണാതായെന്നും ബി.ജെ.പി നേതാക്കൾ ആരോപിച്ചു. ആറുപേരെ കാണാനില്ലെന്നാണ് തൃണമൂലിെൻറ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
