നയപ്രഖ്യാപന പ്രസംഗം തത്സമയം കാണിച്ചില്ല; സർക്കാരുമായി ഉടക്കി ബംഗാൾ ഗവർണർ
text_fieldsകൊൽക്കത്ത: നയപ്രഖ്യാപന പ്രസംഗം ചാനലുകളിൽ തത്സമയം കാണിക്കാൻ അനുമതി നൽകാതിരുന്ന പശ്ചിമ ബംഗാൾ സർക്കാറിൻെറ ന ടപടിയിൽ പ്രതിഷേധവുമായി ഗവർണർ. പശ്ചിമ ബംഗാൾ ഗവർണർ ജഗദീപ് ധൻകറാണ് സർക്കാർ നിലപാടിൽ അതൃപ്തി അറിയിച്ചത്.
ധനമന്ത്രി അമിത് മിത്രയുടെ ബജറ്റ് അവതരണം ചാനലുകളിൽ തത്സമയം സംപ്രേഷണം ചെയ്തിരുന്നു. എന്നാൽ, ഗവർണറുടെ നയപ്രഖ ്യാപന പ്രസംഗം തത്സമയം സംപ്രേഷണം ചെയ്യാൻ മാധ്യമങ്ങളെ അനുവദിച്ചില്ല. സംഭവത്തിൽ സംസ്ഥാനത്തെ ജനങ്ങൾ വിധി നിർണയിക്കട്ടെയെന്നും ഗവർണർ ട്വീറ്റ് ചെയ്തു.
ഫെബ്രുവരി ഏഴിനായിരുന്നു ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. മുഖ്യമന്ത്രി മമത ബാനർജിയും ഗവർണറും തമ്മിൽ കുറച്ചുകാലമായി ഏറ്റുമുട്ടലിലാണ്. സർക്കാരിൻെറ നയപ്രഖ്യാപനം ഗവർണർ വായിക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നു.
എന്നിരുന്നാലും ദേശീയ പൗരത്വ പട്ടിക, പൗരത്വ നിയമ ഭേദഗതി തുടങ്ങിയ വിഷയങ്ങളിൽ കടുത്ത എതിർപ്പ് പ്രകടിപ്പിക്കുന്ന വരികൾ ഉൾപ്പെടെ നയപ്രഖ്യാപന പ്രസംഗം അദ്ദേഹം പൂർണമായും വായിച്ചിരുന്നു.
പ്രസംഗം തത്സമയം സംപ്രേഷണം ചെയ്യാൻ ചാനലുകൾക്ക് അനുമതി നൽകാതിരുന്ന സംഭവത്തിൽ പ്രതികരിക്കാൻ മുഖ്യമന്ത്രി മമത ബാനർജി തയാറായില്ല. അത് എൻെറ വിഷയമല്ലെന്നും സ്പീക്കർ ബിമൻ ബാനർജിയോട് ചോദിക്കണമെന്നും മമത പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
