Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമദ്യം...

മദ്യം വീട്ടിലെത്തിക്കാൻ ആലോചിച്ച് മമത ബാനര്‍ജി

text_fields
bookmark_border
മദ്യം വീട്ടിലെത്തിക്കാൻ ആലോചിച്ച് മമത ബാനര്‍ജി
cancel

കൊല്‍ക്കത്ത: ലോക്​ഡൗൺ കാലയളവിൽ ഹോം ഡെലിവറി സംവിധാനം വഴി മദ്യ വിതരണം നടത്താന്‍ ആലോചിച്ച് പശ്ചിമ ബംഗാള്‍ സര് ‍ക്കാര്‍. എക്‌സൈസ് ഡയറക്ടറേറ്റ് വൃത്തങ്ങളെ ഉദ്ധരിച്ച്​ ഇന്ത്യ ടുഡെയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്​തത്. വ്യാജമദ്യ വില്‍പ്പനക്ക് തടയിടാന്‍ ഈ തീരുമാനത്തിന് കഴിയുമെന്നാണ്​ സർക്കാർ കരുതുന്നത്​.

പൊലീസ് സ്റ്റേഷന്‍ വഴി റിട്ടെയില്‍ കച്ചവടക്കാര്‍ക്ക് ഡെലിവറി നടത്തുന്നതിന് വേണ്ടിയുള്ള പാസ് നല്‍കും. ഉപഭോക്താക്കള്‍ക്ക് മദ്യത്തിന് വേണ്ടി ഷോപ്പുകളെ ഫോണിൽ ബന്ധപ്പെടാം. ഒാരോ മദ്യഷാപ്പിനും നിശ്ചിത എണ്ണം പാസാണ്​ പൊലീസ്​ സ്​റ്റേഷൻ വഴി വിതരണം ചെയ്യുക.

അതേസമയം, ബംഗാൾ ചീഫ്​ സെക്രട്ടറി രാജീവ്​ സിൻഹ വാർത്ത നിഷേധിച്ച്​ രംഗത്തെത്തി. സർക്കാർ അത്തരത്തിലൊരു ഉത്തരവും പുറപ്പെടുവിച്ചിട്ടില്ലെന്ന്​ അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamata Banerjeewest bengalcovid 19lockdown
News Summary - West Bengal considering home delivery of liquor during lockdown
Next Story