Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമമത പിന്തുടരുന്നത്​...

മമത പിന്തുടരുന്നത്​ കെജ്​രിവാളി​െൻറ പാത -രവിശങ്കർ പ്രസാദ്​

text_fields
bookmark_border
മമത പിന്തുടരുന്നത്​ കെജ്​രിവാളി​െൻറ പാത -രവിശങ്കർ പ്രസാദ്​
cancel

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ ധർണയിലിരിക്കുന്നതിലൂടെ മുഖ്യമന്ത്രി മമത ബാനർജി അരവിന്ദ്​ കെജ്​രിവാളി​​​​െൻറ പാതയാണ്​ പിന്തുടരുന്നതെന്ന്​ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്​. ഒരു പൊലീസ്​ കമീഷണർ രാഷ്​ട്രീയക്കാരുടെ ഒപ്പം ധർണയിലിരിക്കുകയാണ്​. ഇതി​​​​െൻറ അർത്ഥമെന്താണെന്നും രവിശങ്കർ പ്രസാദ്​ ചോദിച്ചു.

പശ്ചിമബംഗാളിൽ ചിട്ടി തട്ടിപ്പിലൂ​െട 20 ലക്ഷം ജനങ്ങൾക്ക്​ അവരുടെ പണം നഷ്​ടപ്പെട്ടതായുള്ള രാഹുൽ ഗാന്ധിയുടെ പ്രസ്​താവന 2014ൽ കോൺഗ്രസ്​ ട്വീറ്റ്​ ചെയ്​തിരുന്നു. തങ്ങൾ അധികാരത്തിലേറിയത്​ 2014മെയ്​ 26നാണ്​. നാരദ, ശാരദ തട്ടിപ്പുകളുടെ അന്വേഷണം അതിനു മുന്നേ ആരംഭിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സി.ബി.​െഎയിൽ നിന്ന്​ സ്വയം രക്ഷപ്പെടാനാണ്​ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ധർണയിരിക്കുന്നതെന്ന് ബി.ജെ.പി നേതാവ്​​ പ്രകാശ്​ ജാവദേക്കർ ആരോപിച്ചു. ചിട്ടി ഫണ്ട്​ തട്ടിപ്പുമായി ബന്ധപ്പെട്ട്​ കൊൽക്കത്ത പൊലീസ്​ മേധാവിയെ ചോദ്യം ചെയ്യാനുള്ള സി.ബി.​െഎയുടെ ശ്രമത്തിനെതിരെയാണ്​ മമത സത്യാഗ്രഹം ആരംഭിച്ചത്​.

പശ്ചിമ ബംഗാൾ ബജറ്റ്​ അവതരണത്തിൽ താൻ സഭയിൽ പ​െങ്കടുത്തേക്കില്ലെന്നും അടിയന്തരാവസ്​ഥക്ക്​ തുല്യമായ സാഹചര്യമാണുള്ളതെന്നും നേരത്തെ മമത പറഞ്ഞിരുന്നു. ഇതിനു മറുപടിയായാണ്​ വാർത്താസമ്മേളനത്തിൽ പ്രകാശ്​ ജാവദേക്കറുടെ പ്രസ്​താവന.

പശ്ചിമ ബംഗാളിൽ ക്രമസമാധാനവും ഭരണഘടനാക്രമങ്ങളും തകർന്നിരിക്കുന്നുവെന്ന്​ അദ്ദേഹം പറഞ്ഞു. ‘‘ഇത്​ നരേന്ദ്ര മോദിയുടെ അടിയന്തരാവസ്​ഥയല്ല. മമത ബാനർജിയുടെ അടിയന്തരാവസ്​ഥയാണ്​. സി.ബി.​െഎയിൽ നിന്ന്​ സ്വയം സംരക്ഷണമൊരുക്കാനാണ്​ അവർ ധർണയിലിരിക്കുന്നത്​’’ -പ്രകാശ്​ ജാവദേക്കർ ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamata Banerjeeravi shankar prasadmalayalam newsWest Bengal CM
News Summary - West Bengal CM is following the footsteps of Arvind Kejriwal said Ravi Shankar Prasad -india news
Next Story