Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'വിദ്വേഷ...

'വിദ്വേഷ രാഷ്​ട്രീയത്തിൽ മനംമടുത്തു';ബംഗാളിൽ ബി.ജെ.പി എം.എൽ.എ തൃണമൂലിൽ ചേർന്നു

text_fields
bookmark_border
West Bengal: BJP MLA Tanmoy Ghosh joins TMC, targets Centre
cancel

പശ്ചിമബംഗാൾ: ബിഷ്​ണുപുരിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എ തന്മയ്​ ഘോഷ്​ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. തിങ്കളാഴ്​ച ടി.എം.സി നേതാവ്​ ബ്രാത്യ ബസുവി​െൻറ സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശനം.'ബിജെപി പ്രതികാര രാഷ്ട്രീയത്തി​െൻറ വക്​താക്കളാണ്​. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പശ്​ചിമ ബംഗാളിലെ ജനങ്ങളുടെ അവകാശങ്ങൾ തട്ടിയെടുക്കാൻ അവർ ശ്രമിക്കുന്നു. ജന ക്ഷേമത്തിനായി മുഖ്യമന്ത്രി മമതാ ബാനർജിയെ പിന്തുണയ്ക്കാൻ ഞാൻ എല്ലാ രാഷ്ട്രീയക്കാരോടും അഭ്യർഥിക്കുന്നു'-ടി‌എം‌സിയിൽ ചേർന്ന ഉടൻ, ഘോഷ് ബിജെപി ഭരിക്കുന്ന കേന്ദ്രത്തെ ലക്ഷ്യമിട്ട് പറഞ്ഞു.


പശ്ചിമബംഗാളിലെ ജനങ്ങൾക്കായുള്ള മുഖ്യമന്ത്രി മമതാ ബാനർജിയുടെ വികസന പ്രവർത്തനങ്ങളാണ് ഘോഷിന് പ്രചോദനമായതെന്ന് തൃണമൂൽ കോൺഗ്രസ്​ അവകാശപ്പെട്ടു.'ബംഗാളിലെ ജനങ്ങൾക്കായി മമത നടത്തുന്ന വികസന പ്രവർത്തനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ബിഷ്​ണുപുരിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എ തന്മയ് ഘോഷ് തൃണമൂൽ കുടുംബത്തിൽ ചേർന്നു. ഞങ്ങൾ അദ്ദേഹത്തെ ഹൃദ്യമായി സ്വാഗതം ചെയ്യുന്നു'-ടി.എം.സി ഒൗദ്യോഗിക അകൗണ്ടിൽനിന്ന്​ ട്വീറ്റ്​ ചെയ്​തു.


2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 294 സീറ്റുകളിൽ 213 നേടിയാണ്​ ടിഎംസി അധികാരം പിടിച്ചത്​. ബിജെപി കടുത്ത പോരാട്ടം കാഴ്​ച്ചവെക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും മൂന്ന്​ അക്കത്തിൽ പോലും എത്താൻ അവർക്ക്​ കഴിഞ്ഞില്ല. എന്നാൽ 2016ലെ മൂന്നിൽ നിന്ന് 2021 ൽ 77 ആയി അംഗസ​ംഖ്യ ഉയർത്താൻ അവർക്കായി. തിരഞ്ഞെടുപ്പിന് മുമ്പ്, മുൻ ബിജെപി അധ്യക്ഷൻ അമിത് ഷാ ത​െൻറ പാർട്ടി 200 സീറ്റുകൾ നേടുമെന്ന് അവകാശപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamata BanerjeeWest BengalTrinamool CongressBJP MLA
Next Story