Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപശ്​ചിമ ബംഗാളിൽ...

പശ്​ചിമ ബംഗാളിൽ ബി.ജെ.പി എം.എൽ.എ തൂങ്ങിമരിച്ച നിലയിൽ; കൊലപാതകമെന്ന്​ പാർട്ടി

text_fields
bookmark_border
bjp
cancel

കൊൽക്കത്ത: പശ്​ചിമ ബംഗാളിൽ ബി.ജെ.പി എം.എൽ.എയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വടക്കൻ ദിൻജാപുർ ജില്ലയിലെ ഹെമ്​താബാദ് മണ്ഡലത്തിലെ​ എം.എൽ.എയായ ​േദബേന്ദ്ര നാഥ്​ റായിയെയാണ്​ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്​. തിങ്കളാഴ്​ച രാവിലെ വീടിനുള്ളിലായിരുന്നു മൃതദേഹം. 

എം.എൽ.എയെ കൊലപ്പെടുത്തിയതിന്​ ശേഷം കെട്ടിതൂക്കുകയായിരുന്നുവെന്ന്​ പാർട്ടി നേതൃത്വവും കുടുംബാംഗങ്ങളും ആരോപിച്ചു. മൃതദേഹം റായിഗഞ്ച്​ ആശുപത്രിയിലേക്ക്​ പോസ്​റ്റ്​മോർട്ടത്തിനായി മാറ്റി. പോസ്​റ്റ്​മോർട്ടത്തിന്​ ശേഷം മാത്രമേ മരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത്​ വിടാനാകു എന്ന്​ പൊലീസ്​ അറിയിച്ചു. 

2019ലാണ്​ ദേബേന്ദ്ര നാഥ്​ റോയ്​ ബി.ജെ.പിയിലെത്തിയതെന്നും അദ്ദേഹത്തി​​േൻറത്​ കൊലപാതകമാണെന്നാണ്​ വിലയിരുത്തലെന്നും പശ്​ചിമബംഗാൾ ബി.ജെ.പി ട്വീറ്റിൽ പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:west bengalmalayalam newsindia newsBJP
News Summary - West Bengal BJP MLA Debendra Nath Ray found hanging-India news
Next Story