പശ്ചിമബംഗാളിൽ ദേഹാസ്വാസ്ഥ്യം വന്ന് ബി.ജെ.പി നേതാവ് ആശുപത്രിയിൽ; നാടകമെന്ന് തൃണമൂൽ കോൺഗ്രസ് -വിഡിയോ
text_fieldsകൊൽക്കത്ത: പശ്ചിമബംഗാളിലെ നോർത്ത് 24 പർഗാനയിൽ പ്രതിഷേധം നടക്കവെ, സുരക്ഷ ഉദ്യോഗസ്ഥരുമായുണ്ടായ വാഗ്വാദത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ബി.ജെ.പി നേതാവ് സുകാന്ത മജുംദാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മജുംദാർ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് സംഭവം. ആ സമയത്ത് സുരക്ഷ ഉദ്യോഗസ്ഥർ മജുംദാറിനെ വളഞ്ഞിരുന്നു. മജുംദാർ വാഹനത്തിന്റെ ബോണറ്റിലേക്ക് കുഴഞ്ഞുവീഴുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഉടൻ തന്നെ ബസിർഹത് ആശുപത്രിയിലെത്തിച്ചു.
എന്നാൽ സംഭവം നാടകമാണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. ''സുകാന്ത മജുംദാറിന് നന്നായി അഭിനയിക്കാനുള്ള കഴിവുണ്ട്. അദ്ദേഹത്തിന് ഉറപ്പായും സിനിമ ഇൻഡസ്ട്രിയിൽ ചേരാവുന്നതാണ്.''-എന്നാണ് ടി.എം.സി രാജ്യസഭ എം.പി ശന്തനു സെൻ പ്രതികരിച്ചത്.
കഴിഞ്ഞാഴ്ച മുതൽ പ്രതിഷേധങ്ങൾ നടക്കുന്ന സന്ദേശ്ഖാലിയിലേക്ക് പോകുന്നതിൽ നിന്ന് തന്നെ സുരക്ഷ ഉദ്യോഗസ്ഥർ തടയാൻ ശ്രമിച്ചതായി മജുംദാർ ആരോപിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

