Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പ്; കോൺഗ്രസ്സിന്റെ ആദ്യ പട്ടിക പ്രസിദ്ധീകരിച്ചു

text_fields
bookmark_border
294 സീറ്റുകളിൽ 284 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്
പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പ്; കോൺഗ്രസ്സിന്റെ ആദ്യ പട്ടിക പ്രസിദ്ധീകരിച്ചു
cancel

ന്യൂഡൽഹി: പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിനായി കോ​ൺഗ്രസ് ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ടു. 294 സീറ്റുകളിലും ഒറ്റക്ക് മത്സരിക്കുന്ന കോൺഗ്രസ് 284 സ്ഥാനാർഥികളുടെ പട്ടിക പ്രഖ്യാപിക്കുകയായിരുന്നു. 10 സീറ്റുകളിൽ പിന്നീട് പ്രഖ്യാപിക്കും. പാർട്ടി സംസ്ഥാന അധ്യക്ഷൻ അധിർ രഞ്ജൻ ചൗധരി ബഹാറംപുരിൽനിന്നും, അടുത്തിടെ കോൺഗ്രസിൽ ചേർന്ന മുൻ തൃണമൂൽ കോൺഗ്രസ് എം.പി മൗസം നൂർ മലാത്തിപുരിൽനിന്നും മത്സരിക്കും. ഏപ്രിൽ 23, 29 തീയതികളിലാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുക.

കോ​ൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, അധിർ രഞ്ജൻ ചൗധരി ഉൾപ്പെടെ സംസ്ഥാനത്തുനിന്നുള്ള നേതാക്കൾ എന്നിവരുടെ നേതൃത്വത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേർന്നാണ് 2500ലേറെ അപേക്ഷകളിൽനിന്ന് 284 പേരെ തെ​രഞ്ഞെടുത്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - West Bengal Assembly Elections; Congress' first list released
Next Story