Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവൃ​ത്തി​ഹീ​ന​മാ​യ...

വൃ​ത്തി​ഹീ​ന​മാ​യ ന​ഗ​ര​ങ്ങ​ളി​ൽ അ​ധി​ക​വും പ​ശ്ചി​മ​ബം​ഗാ​ളി​ലെ​ന്ന്​ സ്വ​ച്ഛ്​ ഭാ​ര​ത്​ റി​പ്പോ​ർ​ട്ട്​

text_fields
bookmark_border
വൃ​ത്തി​ഹീ​ന​മാ​യ ന​ഗ​ര​ങ്ങ​ളി​ൽ അ​ധി​ക​വും പ​ശ്ചി​മ​ബം​ഗാ​ളി​ലെ​ന്ന്​ സ്വ​ച്ഛ്​ ഭാ​ര​ത്​ റി​പ്പോ​ർ​ട്ട്​
cancel

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ഏ​റ്റ​വും വൃ​ത്തി​ഹീ​ന​മാ​യ 25 ന​ഗ​ര​ങ്ങ​ളി​ൽ 19 എ​ണ്ണ​വും പ​ശ്ചി​മ​ബം​ഗാ​ളി​ലെ​ന്ന്​ സ്വ​ച്ഛ്​ ഭാ​ര​ത്​ റി​പ്പോ​ർ​ട്ട്. ഏ​റ്റ​വും വൃ​ത്തി​യു​ള്ള ന​ഗ​രം മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ന്ദോ​റും വൃ​ത്തി​യു​ള്ള സം​സ്​​ഥാ​നം ഝാ​ർ​ഖ​ണ്ഡും ആ​ണെ​ന്ന്​ കേ​ന്ദ്ര സ​ർ​ക്കാ​ർ ശ​നി​യാ​ഴ്​​ച പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഝാ​ർ​ഖ​ണ്ഡി​നു പി​ന്നാ​ലെ മ​ഹാ​രാ​ഷ്​​ട്ര​യും ഛത്തി​സ്​​ഗ​ഢു​മാ​ണ്​ വെ​ടി​പ്പു​ള്ള സം​സ്​​ഥാ​ന​ങ്ങ​ൾ. വൃ​ത്തി​യു​ള്ള ന​ഗ​രം എ​ന്ന ഖ്യാ​തി ഇ​ന്ദോ​റി​നെ തേ​ടി​യെ​ത്തു​ന്ന​ത്​ ഇ​ത്​ ര​ണ്ടാം ത​വ​ണ​യാ​ണ്. 

കേ​ന്ദ്ര ഭ​വ​ന-​ന​ഗ​ര​കാ​ര്യ മ​ന്ത്രാ​ല​യം ദേ​ശീ​യ ത​ല​ത്തി​ൽ ത​യാ​റാ​ക്കി​യ ശു​ചി​ത്വ സ​ർ​വേ​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലു​ള്ള റി​പ്പോ​ർ​ട്ട്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യാ​ണ്​ പു​റ​ത്തി​റ​ക്കി​യ​ത്. ​വെ​ടി​പ്പു​ള്ള സം​സ്​​ഥാ​ന​ങ്ങ​ളു​ടെ പ​ട്ടി​ക​​യി​ൽ ഏ​റ്റ​വും താ​ഴെ​യാ​ണ്​ ത്രി​പു​ര​യു​ടെ സ്​​ഥാ​നം. പു​തു​ച്ചേ​രി, നാ​ഗാ​ലാ​ൻ​ഡ്​, പ​ശ്ചി​മ​ബം​ഗാ​ൾ എ​ന്നീ സം​സ്​​ഥാ​ന​ങ്ങ​ളാ​ണ്​ ത്രി​പു​ര​ക്കു മു​ന്നി​ലു​ള്ള​ത്.

2016, 2017 വ​ർ​ഷ​ങ്ങ​ളി​ൽ പ​ശ്ചി​മ​ബം​ഗാ​ൾ സ​ർ​വേ​യി​ൽ പ​െ​ങ്ക​ടു​ത്തി​രു​ന്നി​ല്ലെ​ന്ന്​ റി​േ​പ്പാ​ർ​ട്ടു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. 2016ൽ ​ആ​ണ്​ സ​ർ​വേ ആ​രം​ഭി​ച്ച​ത്. ​ജ​നു​വ​രി, മാ​ർ​ച്ച്​ മാ​സ​ങ്ങ​ൾ​ക്കി​ടെ 4203 ത​ദ്ദേ​ശ ന​ഗ​ര ഭ​ര​ണ​കൂ​ട​ങ്ങ​ളെ പ​ഠ​ന​വി​ധേ​യ​മാ​ക്കി​യി​രു​ന്നു. ന​ഗ​ര​സ​ഭ ഖ​ര​മാ​ലി​ന്യ​ങ്ങ​ളു​ടെ ശേ​ഖ​ര​ണം, ഗ​താ​ഗ​തം, സം​സ്​​ക​ര​ണം, അ​തു​മാ​യി ബ​ന്ധ​െ​പ്പ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പു​രോ​ഗ​തി, നൂ​ത​നാ​വി​ഷ്​​കാ​ര​ങ്ങ​ൾ, മി​ക​ച്ച പ​രി​ച​ര​ണ​രീ​തി​ക​ൾ തു​ട​ങ്ങി​യ​വ മാ​ന​ദ​ണ്ഡ​മാ​ക്കി​യാ​ണ്​ പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത്. വൃ​ത്തി​യു​ള്ള ന​ഗ​ര​ത്തി​നു​ള്ള അ​വാ​ർ​ഡ്​ ക​ഴി​ഞ്ഞ ദി​വ​സം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്ദോ​റി​ന്​ കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsSwach BharatClean sity
News Summary - West Bangal Has the Worst Cities -India News
Next Story