എെൻറ വിവാഹമാണോ താങ്കളെ ജയിലിലാക്കിയത്? ജഗൻമോഹൻ റെഡ്ഢിക്കെതിരെ പവൻ കല്യാൺ
text_fieldsവിജയവാഡ: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗൻമോഹൻ റെഡ്ഢിക്കെതിരെ ആഞ്ഞടിച്ച് ജനസേന അധ്യക്ഷനും നടനുമാ യ പവൻ കല്യാൺ. ആന്ധ്രയിലെ സർക്കാർ സ്കൂളുകളിലെ പഠന മാധ്യമം ഇംഗ്ലീഷാക്കി മാറ്റാനുള്ള നടപടിയെ വിമർശിച്ചതിന് ത െൻറ വിവാഹത്തെ കുറിച്ചുള്ള വ്യക്തിപരമായ പരാമർശം നടത്തിയ ജഗൻമോഹൻ റെഡ്ഢിയുടെ നടപടിക്കെതിരെയാണ് പവൻ കല്യാൺ രംഗത്തെത്തിയത്.
‘‘പവൻ കല്യാൺ സാർ, നിങ്ങൾക്ക് മൂന്ന് ഭാര്യമാരുണ്ട്. നാേലാ അഞ്ചോ കുട്ടികളുണ്ട്. അവർ പഠിക്കുന്ന സ്കൂളുകളിലെ പഠന മാധ്യമം എന്താണ്.? ’’എന്നായിരുന്നു ജഗൻ മോഹൻ റെഡ്ഢി ചോദിച്ചത്.
‘‘ഞാൻ മൂന്ന് സ്ത്രീകളെ വിവാഹം കഴിച്ചതായി നിങ്ങൾ തുടർച്ചയായി പറഞ്ഞുകൊണ്ടിരിക്കുന്നു. എെൻറ വിവാഹംകൊണ്ട് നിങ്ങൾക്ക് എന്ത് പ്രശ്നമാണുണ്ടായത്.? നിങ്ങൾ രണ്ട് വർഷം ജയിലിൽ കിടന്നത് എെൻറ വിവാഹം കാരണമായിരുന്നോ.? ’’ പവൻ കല്യാൺ തിരിച്ചടിച്ചു.
അനധികൃത സ്വത്ത് സമ്പാദന കേസിൽ ജഗൻമോഹൻ ജയിലിലായതിനെ പരാമർശിച്ചായിരുന്നു പവൻ കല്യാണിെൻറ മറുപടി. സർക്കാർ നയങ്ങളെ ചോദ്യം ചെയ്തതിന് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഢി വ്യക്തിപരമായ പരാമർശങ്ങൾ നടത്തുന്നത് ദൗർഭാഗ്യകരമാണെന്ന് പവൻ കല്യാൺ പറഞ്ഞു.
അധ്യാപകർക്ക് മതിയായ പരിശീലനം നൽകാതെ പഠന മാധ്യമം ഇംഗ്ലീഷ് ആക്കുന്നത് എങ്ങനെയെന്ന് പവൻ കല്യാൺ ചോദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
