Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Farmers Protest
cancel
Homechevron_rightNewschevron_rightIndiachevron_rightഇതിനും തെളിവില്ല;...

ഇതിനും തെളിവില്ല; കർഷകരുമായി നടത്തിയ കൂടിയാലോചനകളുടെ രേഖകൾ സൂക്ഷിച്ചിട്ടി​െല്ലന്ന്​ കേന്ദ്രം

text_fields
bookmark_border

ന്യൂഡൽഹി: കേ​ന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരെ അടിച്ചമർത്താനായിരുന്നു തുടക്കം മുതലേ കേന്ദ്രത്തിന്‍റെ ശ്രമം. കർഷകരുമായി കൂടിയാലോചനകൾ നടത്തിയതിന്​ ശേഷമാണ്​ കാർഷിക നിയമങ്ങൾ തയാറാക്കിയതെന്നും നടപ്പാക്കിയതെന്നുമായിരുന്നു അതിനായി ഉപയോഗിച്ച പ്രധാന വാദം. എന്നാൽ, കാർഷിക നിയമം നടപ്പാക്കുന്നതുമായി ബന്ധ​െ​പ്പട്ട്​ കേന്ദ്രവും കർഷകരും തമ്മിൽ നടത്തിയ കൂടിക്കാഴ്ചകൾ സംബന്ധിച്ച യാതൊരു രേഖകളു​മില്ലെന്നാണ്​ ഇപ്പോൾ കേന്ദ്രം തന്നെ വ്യക്തമാക്കുന്നത്​.

കേന്ദ്രം കർഷകരുമായി നടത്തിയ കൂടിക്കാഴ്ചകളുടെ യാതൊരു റിപ്പോർട്ടുകളും സൂക്ഷിച്ചിട്ടില്ലെന്ന്​ കേന്ദ്രം നൽകിയ വിവരാവക​ാശ രേഖയിൽ പറയുന്നു. എൻ.ഡി.ടി.വിയാണ്​ ഇതുസംബന്ധിച്ച്​ വിവരാവകാശ അപേക്ഷ നൽകിയത്​. കർഷകരുമായി നടത്തിയ ചർച്ചകൾ, സമയം, ചർച്ചയിൽ പ​െങ്കടുത്ത കർഷകരുടെയും സംഘടനകളുടെയും വിവരങ്ങൾ തുടങ്ങിയവയാണ്​ വിവരാവകാശ രേഖയിൽ ആവശ്യപ്പെട്ടത്​. എന്നാൽ, ഇതുസംബന്ധിച്ച്​ യാതൊരു രേഖകളും സൂക്ഷിച്ചിട്ടില്ലെന്നായിരുന്നു മറുപടി.


​കേന്ദ്രം കർഷകരുമായി കൂടി​യ​ാലോചന നടത്താതെയാണ്​ കർഷകരെ ബാധിക്കുന്ന കാർഷിക നിയമങ്ങൾ നടപ്പാക്കിയതെന്ന വിമർശനം തുടക്കംമുതലേ ഉയർന്നുവന്നിരുന്നു. എന്നാൽ, നിരവധി തവണ കർഷകരുമായി കൂടിയാലോചന നടത്തിയിരുന്നുവെന്നായിരുന്നു കേന്ദ്രത്തിന്‍റെ വാദം.

തിങ്കളാഴ്​ച കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ്​​ തോമറും ഈ വാദവുമായി രംഗത്തെത്തിയിരുന്നു. രാജ്യത്ത്​ ഈ നിയമങ്ങളുമായി ബന്ധപ്പെട്ട്​ ദീർഘകാലം നീണ്ട ചർച്ചകൾ നടന്നിരുന്നു. രാജ്യത്തെ വിവിധയിടങ്ങളിലെത്തി ധാരാളം സമിതികളുടെ നേതൃത്വത്തിൽ കൂടിയാലോചന നടത്തുകയും ചെയ്​തിരുന്നതായി തോമർ പറഞ്ഞു.

രാജ്യത്ത്​ കാർഷിക നിയമവുമായി ബന്ധപ്പെട്ട്​ 1.37 ലക്ഷം വെബിനാറും പരിശീലനവും നടന്നുവെന്നായിരുന്നു കേന്ദ്ര നിയമമന്ത്രി രവിശങ്കർ​ പ്രസാദിന്‍റെ വാദം. ജൂൺ മുതൽ നടത്തിവന്ന ഇത്തരം പരിപാടികളിൽ 94.42 ലക്ഷം കർഷകർ പ​ങ്കെടുത്തതായും കേന്ദ്ര നിയമമന്ത്രി പറഞ്ഞിരുന്നു. എന്നാൽ കേന്ദ്രസർക്കാർ പ്രതിനിധികളും ബി.ജെ.പിയും ഉയർത്തുന്ന വാദങ്ങൾ തെറ്റാണെന്ന്​ കാണിക്കുന്നതാണ്​ കേന്ദ്രത്തിൽനിന്ന്​ ലഭിച്ച വിവരാവകാശ രേഖ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RTIFarm LawDelhi chalo March
Next Story