വെൽഫെയർ പാർട്ടിയുടെ ഉജ്ജ്വല പാർലമെൻറ് മാർച്ച്
text_fieldsന്യൂഡല്‍ഹി: രാജ്യത്തെങ്ങും ഉയരുന്ന ജനകീയ പ്രക്ഷോഭങ്ങള്‍ ആര്.എസ്.എസ് ഭീകരഭരണത്തെ തകര്‍ക്കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ പ്രസിഡൻറ് ഡോ. എസ്.ക്യൂ.ആര്. ഇല്യാസ്. വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ പ്രക്ഷോഭത്തോടനുബന്ധിച്ച് നടന്ന പാര്‍ലമെൻറ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ കോര്‍പറേറ്റുകള്‍ക്ക് അടിയറവെക്കുകയാണ് മോദി സര്‍ക്കാര്‍. ഒരുവശത്ത് പശുവിെൻറ പേരില്‍ ദലിതരെയും മുസ്ലിംകെളയും സംഘ്പരിവാര്‍ കൊല നടത്തുന്നു.
വംശീയ ഉന്മൂലനത്തിനും വര്‍ഗീയ വിരോധം തീര്‍ക്കാനും പിഞ്ചുകുഞ്ഞുങ്ങളെപ്പോലും ബലാത്സംഗം ചെയ്യുന്ന കരാളതയാണ് രാജ്യത്തെ ഭരണകൂടം പ്രോത്സാഹിപ്പിക്കുന്നത്. കര്‍ഷകര്‍ കടക്കെണിയില്‍ മുങ്ങുമ്പോള്‍ നീരവ് മോദിയും വിജയ് മല്യയുമടക്കം നിരവധി കോര്‍പറേറ്റ് രാജാക്കന്മാര് ലക്ഷക്കണക്കിന് കോടി രൂപ കടമെടുത്ത് രാജ്യം വിടുന്നു. ഇനിയും ഈ ഭരണം തുടര്‍ന്നാല്‍ അത് ഇന്ത്യയുടെ അന്ത്യമായിരിക്കും, രാജ്യത്തുയരുന്ന പ്രക്ഷോഭങ്ങള്‍ മോദി സര്‍ക്കാറിെൻറ അന്ത്യം കുറിക്കുമെന്ന ശുഭോദര്‍ക്കമായ സൂചനയാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മകന് സർക്കാറിൽനിന്ന് എന്താണ് വാങ്ങിത്തരേണ്ടെതന്ന് ചോദിച്ച് പലരം തന്നെ സമീപിക്കാറുണ്ട്, എന്നാൽ, മകന് നീതി മാത്രം വാങ്ങിത്തന്നാൽ മതിെയന്നാണ് താൻ പറയാറെന്ന് മാർച്ചിൽ പെങ്കടുത്ത് സംസാരിച്ച ജുനൈദിെൻറ മാതാവ് െസെറ പറഞ്ഞു. അതിനുവേണ്ടി ഏതറ്റവുംവരെയും പോകുമെന്നും അവർ വ്യക്തമാക്കി. ഏപ്രില്‍ ഒന്നു മുതല്‍ ആരംഭിച്ച ദേശീയ പ്രക്ഷോഭത്തിെൻറ ഭാഗമായി വിവിധ ആവശ്യങ്ങളുന്നയിച്ചാണ് പാര്‍ലമെൻറ് മാര്‍ച്ച് സംഘടിപ്പിച്ചത്.
മണ്ഡി ഹൗസില്‍നിന്നും ആരംഭിച്ച മാര്‍ച്ച് പാര്‍ലമെൻറ് സ്ട്രീറ്റില്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തെ ദലിത് ബഹുജന്‍ അലൈന്‍സ് പ്രസിഡൻറ് ഡോ. സുരേഷ് മാനേ, രാം പുനിയാനി, ഐ.എൻഎല്‍ പ്രസിഡൻറ് പ്രഫ. മുഹമ്മദ് സുലൈമാന്‍, ദലിത് ആക്ടിവിസ്റ്റ് ജി.കെ. ഗൗതം, സോഷ്യലിസ്റ്റ് പാര്‍ട്ടി ദേശീയ പ്രസിഡൻറ് ഡോ. പ്രേം സിങ്, വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പി.സി. ഹംസ, സെക്രട്ടറിമാരായ കെ. അംബുജാക്ഷന്, സുബ്രഹ്മണി അറുമുഖം, ഷീമ മുഹ്സിന്, പാര്‍ട്ടി നേതാക്കളായ ഹമീദ് വാണിയമ്പലം, സിറാജ് താലിബ്, റാഷിദ് ഹുസൈന് തുടങ്ങിയവര്‍ അഭിസംബോധന ചെയ്തു.
ജുനൈദിെൻറ കുടുംബാംഗങ്ങൾ അടക്കം ആര്.എസ്.എസ് ഭീകരതയുടെ ഇരകളായ നിരവധി പേരും പാർലമെൻറ് മാര്‍ച്ചില്‍ അണിനിരന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
