Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലോക്ക്ഡൗണ്‍ ലംഘിച്ച്​...

ലോക്ക്ഡൗണ്‍ ലംഘിച്ച്​ വിവാഹം; പങ്കെടുത്തവരെക്കൊണ്ട്​ തവളച്ചാട്ടം ചെയ്യിച്ച് മധ്യപ്രദേശ് പൊലീസ്

text_fields
bookmark_border
ലോക്ക്ഡൗണ്‍ ലംഘിച്ച്​ വിവാഹം; പങ്കെടുത്തവരെക്കൊണ്ട്​ തവളച്ചാട്ടം ചെയ്യിച്ച് മധ്യപ്രദേശ് പൊലീസ്
cancel

ഭിണ്ഡ്​: ലോക്ക്​ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച്​ വിവാഹത്തിൽ പ​ങ്കെടുത്തവർക്ക്​ വ്യത്യസ്​ത ശിക്ഷ നൽകി മധ്യപ്രദേശ്​ പൊലീസ്​. വിവാഹാഘോഷത്തിൽ പ​ങ്കെടുത്തവരെ കൊണ്ട്​ മധ്യപ്രദേശ്​ പൊലീസ്​ തവളച്ചാട്ടം ചെയ്യിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്​.

ഭിണ്ഡ്​ ജില്ലയിലെ ഉമാരി ​ഗ്രാമത്തിലാണ്​ ലോക്ക്​ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച്​ മൂന്നൂറോളം പേർ പ​ങ്കെടുത്ത വിവാഹം നടന്നത്​. നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടോയെന്ന്​ പരിശോധിക്കാൻ വിവാഹവേദിയിലെത്തിയ ​പൊലീസ്​ ആൾക്കൂട്ടം കണ്ട്​ ഇടപെടുകയായിരുന്നു. പൊലീസിനെ കണ്ടതോടെ പലരും ഓടി രക്ഷപ്പെ​ട്ടെങ്കിലും കയ്യിൽ കിട്ടിയവർക്ക്​ തവളച്ചാട്ടം ശിക്ഷ നൽകുകയായിരുന്നു പൊലീസ്​.

ഒരു പാടത്തിന്‍റെ സമീപത്തുള്ള റോഡിൽ 17ഓളം പുരുഷന്മാരെ കൊണ്ട്​ പൊലീസ്​ തവളച്ചാട്ടം ചെയ്യിക്കുന്നതാണ്​ വിഡിയോയിലുള്ളത്​. തെറ്റിക്കുന്ന ഒരാളെ പൊലീസ്​ ഉദ്യോഗസ്​ഥൻ വടി കൊണ്ട്​ അടിക്കുന്നതും കാണാം. ബിഹാറിലെ കിഷന്‍ഗഞ്ചിലും സമാന സംഭവം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച യുവാക്കളെ ഒരു മാര്‍ക്കറ്റിനു നടുവിലൂടെ കൈമുട്ടില്‍ നടത്തിക്കുന്നതും തവളച്ചാട്ടം ചെയ്യിക്കുന്നതുമായ വിഡിയോ ആണ്​ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്​.

കോവിഡ്​ മാനദണ്ഡങ്ങൾ പാലിക്കാത്തവർക്ക്​ മധ്യപ്രദേശ്​ പൊലീസ്​ നൽകുന്ന ശിക്ഷാരീതികൾ ഇതിന്​ മുമ്പും വാർത്തയായിട്ടുണ്ട്​്​. മാസ്ക് ധരിക്കാത്തതിന് സ്ത്രീയെ നടുറോഡില്‍വെച്ച് മകളുടെ മുന്നിലിട്ട്​ മധ്യപ്രദേശ് പൊലീസ് മര്‍ദിക്കുകയും റോഡിലൂടെ വലിച്ചിഴക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19frog jumps for lockdown violation
News Summary - Wedding guests end up doing frog jumps for lockdown violation
Next Story