മധ്യധരണ്യാഴിയിൽ കപ്പലിൽ ആഡംബര കല്യാണം
text_fieldsമുംബൈ: മധ്യധരണ്യാഴിയിൽ കപ്പലിൽ ആഡംബര കല്യാണം. ദുബൈ ആസ്ഥാനമായ ദനുബെ ഗ്രൂപ് ചെയർമാൻ റിസ്വാൻ സാജെൻറ മകനും കമ്പനി ഡയറക്ടറുമായ അദെൽ സാജനും എഴുത്തുകാരി സന ഖാനും തമ്മിലെ വിവാഹമാണ് 3,800 അതിഥികളെ സ്വീകരിക്കാൻ തക്ക വലുപ്പമുള്ള കപ്പലിൽ അത്യാഡംബരപൂർവം നടത്തുന്നത്. വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെ കോസ്റ്റ ക്രൂയിസസിെൻറ കോസ്റ്റ ഫാസിനോസ എന്ന കപ്പലിലാണ് വിവാഹചടങ്ങുകളും സൽക്കാരവും നടക്കുന്നത്. വിരുന്നിന് ഹരം പകരാൻ ബോളിവുഡ് താരങ്ങളും പെങ്കടുക്കും.

വധൂവരന്മാരുടെ കുടുംബാംഗങ്ങളുമായി ബുധനാഴ്ച ഇറ്റലിയിലെ ജനൊവ തുറമുഖത്തുനിന്ന് പുറപ്പെടുന്ന കപ്പൽ വ്യാഴാഴ്ച ബാഴ്സലോണ തുറമുഖത്തെത്തി അതിഥികളെ സ്വീകരിക്കും. ശനിയാഴ്ച കാന്നസ് ഉൾക്കടലിൽ നങ്കൂരമിടുന്ന കപ്പലിൽവെച്ച് വിവാഹചടങ്ങുകൾ നടക്കും.
കുടുംബ ചടങ്ങുകൾക്കായി ആദ്യമായാണ് കപ്പൽ ബുക്കു ചെയ്യുന്നതെന്നും ചടങ്ങ് അവിസ്മരണീയമാക്കുമെന്നും കോസ്റ്റാ ക്രൂയിസസ് കമ്പനി പ്രസിഡൻറ് നീൽ പാലൊമ്പ പറഞ്ഞു. 2016ലെ ഫോബ്സ് റിപ്പോർട്ട് പ്രകാരം പശ്ചിമേഷ്യയിലെ സമ്പന്നരുടെ പട്ടികയിൽ 12ാമനാണ് റിസ്വാൻ സാജൻ. മുംബൈ നിവാസിയായിരുന്ന ഇദ്ദേഹത്തിെൻറ ആസ്ഥാനം ഇപ്പോൾ ദുബൈയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
