Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശരീരത്തിൽ അഞ്ച്​ കിലോ...

ശരീരത്തിൽ അഞ്ച്​ കിലോ സ്വർണമണിഞ്ഞ്​​ പത്രിക സമർപണം; വൈറലായി ഹരിനാടാറുടെ ചിത്രങ്ങൾ

text_fields
bookmark_border
hari nadar tamil nadu
cancel

ചെന്നൈ: തെരഞ്ഞെടുപ്പ്​ കാലത്ത്​ പ്രചാരണങ്ങളിൽ മാത്രമല്ല നാമനിർദേശ പത്രിക സമർപണത്തിൽ വരെ പുതുവഴി തേടുകയാണ്​ സ്​ഥാനാർഥികൾ. പാട്ടുപാടിയും പുഷ്​ അപ്​ ചെയ്​തും ​വീൽചെയറിൽ വോട്ടുതേടിയും സ്​ഥാനാർഥികൾ വാർത്തകളിൽ ഇടം നേടുന്നു.

ശരീരത്തിലാകമാനം സ്വർണാഭരണങ്ങൾ അണിഞ്ഞ്​ നാമനിർദേശ പത്രിക സമർപിക്കാനെത്തിയ സ്വതന്ത്ര സ്​ഥാനാർഥിയാണ്​ ഇപ്പോൾ തമിഴ്​നാട്ടിലെ ചർച്ചാ വിഷയം. തിരുനെൽവേലി ജില്ലയിലെ ആലങ്കുളം മണ്ഡലത്തിൽ നിന്നും സ്വതന്ത്രനായി ജനവിധി തേടുന്ന ഹരി നാടാറാണ്​ കക്ഷി.

അഞ്ച്​ കിലോ സ്വർണം അണിഞ്ഞാണ്​ തെരഞ്ഞെടുപ്പ്​ കമീഷൻ ഓഫിസിലെത്തി അദ്ദേഹം നാമനിർദേശ പത്രിക സമർപിച്ചത്​. പനങ്ങാട്ടുപടൈ കക്ഷി കോർഡിനേറ്ററാണ്​ ഹരി നാടാർ. തനിക്ക്​ 11.2കിലോയുടെ സ്വർണസമ്പാദ്യമുണ്ടെന്ന്​​ അദ്ദേഹം സത്യവാങ്​മൂലത്തിൽ അറിയിച്ചു.

മുമ്പ്​ ചെന്നൈയിൽ പി.പി.ഇ കിറ്റ്​ അണിഞ്ഞ്​ പത്രിക സമർപ്പിക്കാനെത്തിയ സ്​ഥാനാർഥിയും ശ്രദ്ധ നേടിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jewelleryNomination PaperTamil Nadu Assembly election 2021hari nadar
News Summary - wearing 5 kg gold jewellery hari nadar files nomination papers
Next Story