Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമാസ്ക്​ ധരിക്കാത്തവരെ...

മാസ്ക്​ ധരിക്കാത്തവരെ വിമാനത്തിൽ നിന്നും ഇറക്കിവിടും​

text_fields
bookmark_border
മാസ്ക്​ ധരിക്കാത്തവരെ വിമാനത്തിൽ നിന്നും ഇറക്കിവിടും​
cancel

ന്യൂഡൽഹി: വിമാനത്താവളങ്ങളിലും വിമാനത്തിലും മാസ്ക് ധരിക്കാതിരിക്കൽ ഉൾപ്പെടെ കോവിഡ്​ മാനദണ്ഡങ്ങൾ പാലിക്കാ​ത്തവർക്കെതിരെ കർശന നടപടി സീകരിക്കുമെന്ന്​ ​ഡയറക്ടർ ജനറൽ ഓഫ്​ സിവിൽ എവിയേഷൻ (ഡി.ജി.സി.എ). മാസ്ക്​ ധരിക്കാൻ വിസമ്മതിക്കുന്ന യാത്രക്കാരെ വിമാനം പുറപ്പെടുന്നതിന്​ മുമ്പ്​ ആണെങ്കിൽ യാത്ര തുടരാൻ അനുവദിക്കാതെ ഇറക്കിവിടും. വിമാനത്താവളത്തിന്‍റെ സുരക്ഷ ചുമതലയുള്ള സി.ഐ.എസ്​.എഫിനാണ്​ കോവിഡ്​ മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിനുള്ള ഉത്തരവാദിത്തം.

നിർ​ദേശം നൽകിയിട്ടും മാസ്ക്​ ധരിക്കാൻ ആരെങ്കിലും തയാറായില്ലെങ്കിൽ വിമാനം പുറപ്പെടുന്നതിന്​ മുമ്പാണെങ്കിൽ യാത്ര തുടരാൻ അനുവദിക്കാതെ വിമാന കമ്പനികൾക്ക്​ പുറത്താക്കാം. യാത്രക്കിടെയാണ്​ നിർദേശം ലംഘിക്കുന്നതെങ്കിൽ പിഴ ഈടാക്കുകയോ സുരക്ഷ ഏജൻസിക്ക്​ കൈമാറുകയോ ചെയ്യണമെന്നും ഡി.ജി.സി.എ നിർദേശത്തിൽ വ്യക്​തമാക്കി.

മാസ്ക ധരിക്കാത്തവരുടെ യാത്ര തടയണമെന്ന്​ ജൂൺ മൂന്നിലെ ഡൽഹി ഹൈകോടതി ഉത്തരവിന്​ പിന്നാലെയാണ്​ ഡി.ജി.സി.എ മാർഗ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DGCA
News Summary - Wear face mask inside flights DGCA issues new guidelines
Next Story