'ആദ്യം സിന്ദൂരമിടു'; കച്ചവടക്കാരിക്കെതിരെ വനിതാദിനത്തിൽ ആക്രോശവുമായി കർണാടക ബി.ജെ.പി എം.പി
text_fieldsബംഗളൂരു: കച്ചവടം നടത്തുന്ന സ്ത്രീക്കെതിരെ ആക്രോശവുമായി ബി.ജെ.പി എം.പി. കൊലാർ ജില്ലയിൽ നിന്നുള്ള എം.പിയായ മുനിസ്വാമിയാണ് വനിതാദിനത്തിലെ ആക്രോശത്തിലൂടെ വാർത്തകളിൽ ഇടംപിടിച്ചത്. കച്ചവടം നടത്തുന്ന സ്ത്രീയോട് സിന്ദൂരമിടാൻ ആവശ്യപ്പെട്ടായിരുന്നു എം.പിയുടെ ആക്രോശം.
വനിത ദിനത്തോട് അനുബന്ധിച്ച് നടത്തിയ എക്സിബിഷൻ സന്ദർശിക്കുമ്പോഴാണ് എം.പിയുടെ പരാമർശം. തുണികൾ വിൽക്കുന്ന സ്റ്റാളിന് മുന്നിലെത്തിയ എം.പി സിന്ദൂരം ഇടാത്തതിന് സ്ത്രീയോട് ആക്രോശിക്കുകയായിരുന്നു. ആദ്യം സിന്ദൂരമിടു. നിങ്ങളുടെ ഭർത്താവ് ജീവിച്ചിരിക്കുന്നില്ലേ. നിങ്ങൾക്ക് ഇക്കാര്യത്തിൽ സാമാന്യ വിവരമില്ലേയെന്നായിരുന്നു എം.പിയുടെ ചോദ്യം.
എം.പിയുടെ പ്രസ്താവനക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. പ്രസ്താവനയെ അപലപിച്ച കോൺഗ്രസ് ഇത് ബി.ജെ.പിയുടെ സംസ്കാരമാണെന്നും പറഞ്ഞു. എം.പിയുടെ കാർത്തി ചിദംബരവും രംഗത്തെത്തി. ഇതാണ് ഹിന്ദുത്വയുടെ ഇറാൻ. ബി.ജെ.പിയുടെ ആയത്തുല്ലമാർ അവരുടെ രീതിയിൽ സദാചാര പൊലീസിങ് നടത്തുകയാണെന്ന് കാർത്തി ചിദംബരം വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

