Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദേ​​ര സ​​ച്ചാ സൗ​​ദ...

ദേ​​ര സ​​ച്ചാ സൗ​​ദ ആശ്രമത്തിൽ മണ്ണിനടിയിൽ ആയുധങ്ങൾ

text_fields
bookmark_border
ദേ​​ര സ​​ച്ചാ സൗ​​ദ ആശ്രമത്തിൽ മണ്ണിനടിയിൽ ആയുധങ്ങൾ
cancel

റോ​​ഹ്​​​ത​​ക്​ (ഹ​രി​യാ​ന): ബ​​​ലാ​​​ത്സം​​​ഗ​ക്കേ​​​സി​​​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട ആ​​​ൾ​​​ദൈ​​​വം ഗു​​​ർ​​​മീ​​​ത്​ റാം ​​​റ​​​ഹീം സി​​​ങ്ങി​​​​െൻറ സോ​ണി​പ​തി​ലെ കേ​ന്ദ്ര​ത്തി​ൽ​നി​ന്ന്​ ലാ​ത്തി​യ​ട​ക്കം നി​ര​വ​ധി ആ​യു​ധ​ങ്ങ​ൾ പൊ​ലീ​സ്​ ക​ണ്ടെ​ടു​ത്തു. 

സോ​ണി​പ​തി​ലെ ആ​ശ്ര​മ​ത്തി​ൽ മ​ണ്ണി​ന​ടി​യി​ൽ ഒ​ളി​പ്പി​ച്ചു​വെ​ച്ച നി​ല​യി​ലാ​യി​രു​ന്നു ആ​യു​ധ​ങ്ങ​ൾ. ഗു​​​ർ​​​മീ​​​ത്​ കു​​​റ്റ​​​ക്കാ​​​ര​​​നെ​​​ന്ന്​ വി​​​ധി വ​​​ന്ന​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ ക​ലാ​പ​ത്തി​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ, ശി​ക്ഷാ​പ്ര​ഖ്യാ​പ​ന​ത്തി​ന്​ മു​മ്പ്​ പൊ​ലീ​സ്​ ന​ട​ത്തി​യ റെ​യ്​​ഡി​ലാ​ണ്​ ആ​യു​ധ​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത​ത്. ലാ​ത്തി​ക​ളും വ​ടി​ക​ളും മ​ണ്ണി​ന​ടി​യി​ൽ ര​ണ്ട​ര അ​ടി താ​ഴ്​​ച​യി​ലാ​ണ്​ ഒ​ളി​പ്പി​ച്ച​ത്. 

ആ​ശ്ര​മ​പ​രി​സ​ര​ത്ത്​ മ​ണ്ണ്​​നീ​ക്കി പൊ​ലീ​സ്​ തി​ര​ച്ചി​ൽ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ​ക്ര​മ​സ​മാ​ധാ​ന​പാ​ല​ന​ത്തി​​െൻറ ഭാ​ഗ​മാ​യി നി​ര​വ​ധി​പേ​രെ ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി​യി​ട്ടു​ണ്ടെ​ന്നും റോ​ഹ്​​ത​ക്​ റേ​ഞ്ച്​ ​െഎ.​ജി ന​വ​ദ്വീ​പ്​ സി​ങ്​ വി​ർ​ക്​ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:raiddera sacha saudamalayalam newsGurmeet Ram Rahim SinghSonarpathi Ashramam
News Summary - Weapons Find in Dera Sacha Sauda Sonarpathi Ashramam -India News
Next Story