അനധികൃത സ്വത്ത്: തെലങ്കാനയിൽ അഡീഷനൽ ജില്ല ജഡ്ജി അറസ്റ്റിൽ
text_fieldsഹൈദരാബാദ്: അനധികൃതമായി സ്വത്തു സമ്പാദിച്ച കേസിൽ തെലങ്കാനയിൽ അഡീഷനൽ ജില്ല ജഡ്ജി അറസ്റ്റിൽ. വൈദ്യ വരപ്രസാദ് ആണ് അറസ്റ്റിലായത്. ഇദ്ദേഹത്തെ നവംബർ 28 വരെ റിമാൻഡ്ചെയ്തു. ഹൈകോടതിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി അഴിമതിവിരുദ്ധ ബ്യൂേറായാണ് അഴിമതി കേസ് കൂടി രജിസ്റ്റർ ചെയ്ത് ജഡ്ജിയെ അറസ്റ്റ്ചെയ്തത്.
പരിശോധനയിൽ ജഡ്ജിക്കും ബന്ധുക്കൾക്കും ഹൈദരാബാദിലും തെലങ്കാനയിലും മഹാരാഷ്ട്രയിലുമായി ആറിടങ്ങളിൽ മൂന്നു കോടിയുടെ സ്വത്തുക്കളുള്ളതായി കണ്ടെത്തിയിരുന്നു. പുറമെ വൻ തുക ചെലവഴിച്ചുള്ള വിദേശ യാത്രകൾ നടത്തിയതിനും വൻതുകയുടെ ബാങ്ക് നിക്ഷേപങ്ങൾക്കും അന്വേഷണസംഘം തെളിവു ശേഖരിച്ചു.
