Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകള്ളപ്പണ കേസ്​:...

കള്ളപ്പണ കേസ്​: ചിദംബരത്തി​െൻറ കുടുംബാംഗങ്ങൾക്ക്​ സമൻസ്​

text_fields
bookmark_border
കള്ളപ്പണ കേസ്​: ചിദംബരത്തി​െൻറ കുടുംബാംഗങ്ങൾക്ക്​ സമൻസ്​
cancel

ചെന്നൈ: ആദായനികുതി വകുപ്പ്​ രജിസ്​റ്റർ ചെയ്​ത കള്ളപ്പണ കേസുമായി ബന്ധപ്പെട്ട്​ മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തി​​​െൻറ കുടുംബാംഗങ്ങൾക്ക്​ ജൂൺ 25ന്​ ഹാജരാവാൻ ചെന്നൈ എഗ്​മോർ ചീഫ്​  മെട്രോപൊളിറ്റൻ മജിസ്​​ട്രേറ്റ്​​​ കോടതി സമൻസ്​ അയച്ചു. പി. ചിദംബരത്തി​​​െൻറ ഭാര്യയും അഭിഭാഷകയുമായ നളിനി ചിദംബരം, മകൻ കാർത്തി ചിദംബരം, കാർത്തിയുടെ ഭാര്യ ശ്രീനിധി എന്നിവർക്കാണ്​ സമൻസ്​. 

മൂവരുടെയും പേരിൽ  ബ്രിട്ടനിലെ കേംബ്രി​ജിൽ 5.37 കോടി രൂപ മതിപ്പ്​വിലയുള്ള ഭൂസ്വത്ത്​ വാങ്ങിച്ചിരുന്നു. കാർത്തി ചിദംബരത്തി​​​​െൻറ യു.കെയിലെ മെട്രോ ബാങ്ക്​ അക്കൗണ്ട്​ വിവരങ്ങളും അമേരിക്കയിലെ നാനോ ഹോൾഡിങ്​സ്​ എൽ.എൽ.സി, ചെസ്​ ഗ്ലോബൽ അഡ്​വൈസറി തുടങ്ങിയ സ്​ഥാപനങ്ങളിലെ  നിക്ഷേപങ്ങളും മറച്ചുവെച്ചതായാണ്​ ആദായനികുതി വകുപ്പി​​​െൻറ ആരോപണം. വിദേശ ഭൂസ്വത്ത്​ സംബന്ധിച്ചും ​െവളി​െപ്പടുത്തിയിരുന്നില്ല.

ഇൗ നിലയിലാണ്​ ആദായനികുതി നിയമമനുസരിച്ച്​ കേസെടുത്തത്​​. കേസ്​ നടപടികൾ താൽക്കാലികമായി നിർത്തിവെക്കണമെന്നും തങ്ങൾക്കെതിരായ പരാതികളുടെ പകർപ്പുകൾ അനുവദിക്കണമെന്നും കള്ളപ്പണ കേസ്​ വിചാരണ നടത്തുന്നതിന്​ പ്രത്യേക കോടതിക്ക്​ മാത്രമാണ്​ അധികാരമുള്ളതെന്നും ചൂണ്ടിക്കാട്ടി മൂവരും ഹൈകോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ഹൈകോടതി സ്​റ്റേ അനുവദിച്ചില്ല.  കുറ്റപത്രത്തി​​​െൻറ പകർപ്പുകൾ പ്രതികൾക്ക്​ ലഭ്യമാക്കണമെന്ന്​ കോടതി നിർദേശിച്ചു.  

അതിനിടെ ശാരദ ചിട്ട്​ ഫണ്ട്​ അഴിമതി കേസിൽ കൊൽക്കത്തയിലെ എൻ​േഫാഴ്​സ്​മ​​െൻറ്​ ഡയറക്​ടറേറ്റിനു​ (ഇ.ഡി) മുന്നിൽ നേരിൽ തൽക്കാലം ഹാജരാവേണ്ടതില്ലെന്ന മദ്രാസ്​ ഹൈകോടതി ഉത്തരവ്​ നളിനി ചിദംബരത്തിന്​ ആശ്വാസമായി. ഇതുമായി ബന്ധ​െപ്പട്ട്​ ഇ.ഡി നളിനി ചിദംബരത്തിന്​ സമൻസ്​ അയച്ചിരുന്നു. ഇതിനെതിരെയാണ്​ അവർ​ ഹൈകോടതിയെ സമീപിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:p chidambaramwealth casemalayalam news
News Summary - Wealth Case: Court Summonce to Chidambaram Family -India News
Next Story