Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവെടിയേറ്റു വീണാലും...

വെടിയേറ്റു വീണാലും രേഖകൾ കാണിക്കില്ല -അസദുദ്ദീൻ ഉവൈസി

text_fields
bookmark_border
Asadudheen-Owaisi-24719.jpg
cancel

ഹൈദരാബാദ്​: വെടിയേൽക്കേണ്ടിവന്നാലും പൗരത്വം തെളിയിക്കാൻ രേഖകൾ കാണിക്കില്ലെന്ന്​ എ.ഐ.എം.ഐ.എം നേതാവ്​ അസദുദ്ദ ീൻ ഉവൈസി എം.പി.

ഹൈദരാബാദിൽ നടന്ന സി.എ.എ വിരുദ്ധ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്ന അദ്ദേഹം. നിങ്ങൾക്ക് ​ ഞങ്ങളെ വെടിവെക്കാം. ചെയ്യാൻ കഴിയുന്നതെന്തും ചെയ്യാം. പക്ഷേ, ഞാൻ ഈ രാജ്യത്ത്​ ജീവിക്കും. രേഖകൾ കാണിക്കുകയുമില്ല.

ഇനി അവർക്ക്​ രേഖകൾ കാണണമെങ്കിൽ നാം അവർക്ക്​ നമ്മുടെ വിരിമാറ്​ കാണിച്ചുകൊടുക്കും. എന്നിട്ട്​ വെടിവെക്കാൻ ആവശ്യപ്പെടും. ഇതാണ്​ ഞങ്ങളുടെ രേഖകൾ. ഇതാണ്​ അധിവസിക്കുന്ന രാജ്യത്തോടുള്ള ഞങ്ങളുടെ സ്​നേഹം.

ചില കാര്യങ്ങൾ മനസിലാക്കാൻ നിങ്ങൾ പ്രാപ്​തരല്ലെന്ന്​ നിങ്ങൾ മനസിലാക്കണം. ഞങ്ങളുടെ പേരും പ്രപിതാക്കളുടെ വിശ്വാസവും മതിയാവും ഈ രാജ്യത്തോട്​ ഞങ്ങൾക്കുള്ള സ്​നേഹത്തിനും ബന്ധത്തിനും തെളിവായെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsAnti CAA protestasadudheen uwaisy
News Summary - we won't show papers -Uwaisy
Next Story