Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇൗ വൃത്തങ്ങളും...

ഇൗ വൃത്തങ്ങളും ചതുരങ്ങളും സാക്ഷി; നമ്മൾ അതിജീവിക്കും

text_fields
bookmark_border
ഇൗ വൃത്തങ്ങളും ചതുരങ്ങളും സാക്ഷി; നമ്മൾ അതിജീവിക്കും
cancel
camera_alt?????????? ????????? ??????. ?????????? ????. ????? ???? ???? ????????? ?????????

ന്യൂഡൽഹി: പച്ചക്കറി, പാൽ, പലചരക്ക്​ പോലുള്ള അവശ്യ സാധനങ്ങൾ കിട്ടുന്ന കടകൾക്ക്​ മുമ്പിൽ അകലമിട്ട്​ വരച്ച വൃത് തങ്ങളും ചതുരങ്ങളും. അവയിൽ ക്ഷമയോടെ ഉൗഴം കാത്ത്​ നിൽക്കുന്ന ആളുകൾ... കോവിഡ്​ വ്യാപന ഭീതിയിൽ രാജ്യം പൂർണമായി സ് ​തംഭിച്ചപ്പോൾ പല നഗരങ്ങളിലും ബാക്കിയായ ദൃശ്യമിതാണ്​. സമൂഹ സമ്പർക്കം പൂർണമായും ഒഴിവാക്കാൻ ഇങ്ങനെ വേറിട്ട വഴി കളാണ്​ പലയിടത്തും പരീക്ഷിക്കുന്നത്​.

ചൈനയിലെ വുഹാനിൽ നിന്ന് കഴിഞ്ഞ ഡിസംബറിൽ പൊട്ടിപ്പുറപ്പെട്ട കോവിഡ് ​ വൈറസ്​ മൂന്ന്​ മാസം കൊണ്ട്​ ലോകമാകെ വ്യാപിച്ചിരിക്കുകയാണ്​. ജനസംഖ്യയും ജനസാന്ദ്രതയും കുറഞ്ഞ രാജ്യങ്ങൾക്ക്​ പോലും കോവിഡി​ന്റെ സമൂഹ വ്യാപനം വലിയ പ്രശ്​നങ്ങളാണ്​ ഉണ്ടാക്കുന്നത്. ഇന്ത്യയിൽ സമൂഹ വ്യാപനം സംഭവിക്കാതിരിക്കാൻ പ്രഖ്യാപിച്ച സമ്പൂർണ ‘ലോക്​ഡൗൺ’ ഇന്നാണ്​ തുടങ്ങിയത്​. അവശ്യ സേവനങ്ങൾക്കും വസ്​തുക്കൾക്കും മാത്രമാണ്​ അനുവാദമുള്ളത്​.

പലചരക്ക്​ കടകൾ, പാൽ, പഴം, പച്ചക്കറി കടകൾ എന്നിവിടങ്ങളിലെല്ലാം തിരക്ക്​ അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ കടുത്ത നിയന്ത്രണങ്ങളാണ്​ പല സംസ്​ഥാനങ്ങളും വരുത്തിയത്​. കടകൾക്ക്​ മുമ്പിൽ കള്ളികളും വട്ടങ്ങളും വരച്ച്​ ആളുകൾക്കിടയിൽ അകലം ഉറപ്പ്​ വരുത്തുകയാണ്​. ചിലയിടങ്ങളിൽ ഇൗ സംവിധാനം നടപ്പാക്കാൻ പൊലീസ്​ കാവലുമുണ്ട്​.

കോവിഡിന്റെ സമൂഹ വ്യാപനം തടയാനുള്ള ഒരേയൊരു മാർഗം സാമൂഹിക അകലം പാലിക്കുക എന്നത്​ മാത്രമാണ്​. ആളുകളോട്​ വീടുകളിൽ അടച്ചിരിക്കാൻ ആവശ്യപ്പെട്ടത്​ സാമൂഹിക സമ്പർക്കം പൂർണമായി ഒഴിവാക്കാൻ വേണ്ടി മാത്രമാണ്​. പൊതു സ്​ഥലങ്ങളിൽ അഞ്ചിലധികം ആളുകൾ ഒരുമിച്ച്​ കൂടിയാൽ നടപടിയെടുക്കാൻ പൊലീസിന്​ നിർദേശമുണ്ട്​.

ആയിരങ്ങൾ ഒരുമിച്ച്​ കൂടുന്ന രാമനവമി ആഘോഷിക്കാൻ അയോധ്യക്ക്​ പുറത്തുള്ളവർ അവിടെ പ്രവേശിക്കരുതെന്ന്​ ഉത്തർപ്രദേശ്​ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്​. എന്നാൽ, രാമനവമി ആഘോഷങ്ങൾ മാറ്റിവെക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ തയാറായിട്ടുമില്ല.

LATEST VIDEO

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newscorona viruslockdowncorona outbreak
News Summary - we will survive with these circles
Next Story