Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'ഞങ്ങളെ ചതിച്ച...

'ഞങ്ങളെ ചതിച്ച ബി.ജെ.പിയെ പരാജയപ്പെടുത്തും'; മമതക്ക്​ പിന്തുണ പ്രഖ്യാപിച്ച് ഗൂർഖ ജൻമുക്തി മോർച്ച​

text_fields
bookmark_border
ഞങ്ങളെ ചതിച്ച ബി.ജെ.പിയെ പരാജയപ്പെടുത്തും; മമതക്ക്​ പിന്തുണ പ്രഖ്യാപിച്ച് ഗൂർഖ ജൻമുക്തി മോർച്ച​
cancel

സിലിഗുരി: അടുത്ത വർഷം ബംഗാളിൽ നടക്കാൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി മമത ബാനർജിയുടെ തൃണമുൽ കോൺഗ്രസിന്​ പിന്തുണ പ്രഖ്യാപിച്ച്​ ഗൂർഖ ജൻമുക്തി മോർച്ച (ബിമർ ഗുരുങ്​ വിഭാഗം).

'ഞങ്ങളെ ചതിച്ച ബി.ജെ.പിയെ തോൽപിക്കാനാണ്​ തീരുമാനം. 2009 മുതൽ 2020 വരെ ഞങ്ങൾക്ക്​ നൽകിയ ഒരു വാഗ്​ദാനം പോലും അവർ പാലിച്ചില്ല. അവർ ​പൊള്ളയായ വാഗ്​ദാനങ്ങൾ മാത്രമാണ്​ നൽകുന്നത്​. വടക്കൻ ബംഗാളിൽ ഞങ്ങൾ മമതയെ പിന്തുണക്കും. വാഗ്​ദാനങ്ങൾ പാലിക്കുന്നതിനാൽ തന്നെ അവർ മൂന്നാം തവണ മുഖ്യമന്ത്രിയായി കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു' -പാർട്ടി നേതാവ്​ രോഹൻ ഗിരി മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

ഗൂർഖാലാൻഡ്​ പ്രശ്​നത്തിന്​ പരിഹാരം കാണുമെന്ന്​ ഉറപ്പ്​ നൽകുന്ന പാർട്ടിക്കായിരിക്കും 2024 ലോക്​സഭ തെരഞ്ഞെടുപ്പിൽ തങ്ങളുടെ പിന്തുണയെന്നും അ​ദ്ദേഹം കുട്ടിച്ചേർത്തു. 2021ലാണ്​ ബംഗാളിലെ 294 സീറ്റുകളിലേക്ക്​ തെരഞ്ഞെടുപ്പ്​ നടക്കാൻ പോകുന്നത്​.

പതിവിൽ നിന്ന്​ വ്യത്യസ്​തമായി തൃണമൂൽ കോൺഗ്രസും ബി.ജെ.പിയുമാണ്​ സംസ്​ഥാനത്ത്​ അധികാരം പിടിക്കാൻ നേരിട്ട്​ ഏറ്റുമുട്ടുന്നത്​. ബി.ജെ.പിയെയും തൃണമൂലിനെയും തറപറ്റിക്കാൻ കോൺഗ്രസും ഇടതുപാർട്ടികളും ബംഗാളിൽ കൈകോർക്കുമെന്നാണ്​ സൂചന​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamata BanerjeeGorkha Janmukti Morchabengal election 2021BJP
News Summary - We will support Mamata Banerjee in Assembly polls: GJM's Roshan Giri
Next Story