Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഭരണഘടനയെ കൂടുതൽ...

ഭരണഘടനയെ കൂടുതൽ ജനാധിപത്യവൽകരിക്കുമെന്ന്​ ഉർദുഗാൻ; പുതിയ ഭരണഘടന അവസാനഘട്ടത്തിൽ

text_fields
bookmark_border
ഭരണഘടനയെ കൂടുതൽ ജനാധിപത്യവൽകരിക്കുമെന്ന്​ ഉർദുഗാൻ; പുതിയ ഭരണഘടന അവസാനഘട്ടത്തിൽ
cancel

അങ്കാറ: പുതിയ ഭരണഘടന രാജ്യത്തെ കൂടുതൽ ജനാധിപത്യവത്​കരിക്കുമെന്ന്​ പ്രസിഡന്‍റ്​ റജബ്​ ത്വയ്യിബ്​ ഉർദുഗാൻ. പുതിയ ഭരണഘടന നിർമാണം അവസാനഘട്ടത്തിലാണ്​. ഈ വർഷമവസാനത്തോടെ തയാറാകുമെന്ന്​ കരുതുന്ന ഭരണഘടന 2022 ഒാടെ പൊതുചർച്ചക്ക്​ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. ഉർദുഗാന്‍റെ നേതൃത്വത്തിലുള്ള എ.കെ പാർട്ടി പുതിയ ഭരണഘടനയുടെ പണിപ്പുരയിലാണ്​.

'മറ്റു പാർട്ടികളുടെ നിർദേശങ്ങളും അഭിപ്രായങ്ങളുമായി അനുരജ്ഞനത്തിലെത്താനായാൽ ഈ വർഷാവസാനം തുർക്കിയുടെ ആദ്യ ജനകീയ ഭരണഘടന പൂർത്തിയാകും' -ഉർദുഗാൻ പറഞ്ഞു.

ഭരണഘടനയുടെ ആദ്യ നാല്​ ആർട്ടിക്​ൾ സംബന്ധിച്ച്​ പ്രതിപക്ഷവും ഭരണകക്ഷിയായ എ.കെ പാർട്ടിയും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുണ്ട്​. അതേസമയം, ഭരണഘടന സംബന്ധിച്ച്​ പാർട്ടികൾ തമ്മിൽ അനുരജ്ഞനമുണ്ടാക്കാനുള്ള നീക്കം സജീവമാണ്​.

2016 ലെ സൈനീക അട്ടിമറി നീക്കത്തെ പരാജയപ്പെടുത്തിയ ശേഷം അടിയന്തരാവസ്​ഥയടക്കമുള്ള കടുത്ത നടപടികളിലേക്ക്​ ഉർദുഗാൻ കടന്നിരുന്നു. 2017 ൽ ഒരു ജനഹിത പരിശോധന നടത്തി ഭരണഘടന ഭേദഗതി ചെയ്യുകയും പ്രസിഡന്‍റിലേക്ക്​ കൂടുതൽ അധികാരം കേന്ദ്രീകരിക്കുകയും ചെയ്​തു. പ്രസിഡന്‍റിന്​ വിപുലമായ അധികാരം നൽകുന്നതിനെതിരെ വിമർശനങ്ങൾ ശകതമായിരുന്നു. നാലു വർഷങ്ങൾക്ക്​ ശേഷമാണ്​ പുതിയ ഭരണഘടനക്ക്​ ഉർദുഗാൻ ആഹ്വാനം ചെയ്​തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Erdoganturkey
News Summary - 'We will replace constitution with a more democratic version', Erdogan says
Next Story