Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകാര്യപ്രാപ്​തിയുള്ള...

കാര്യപ്രാപ്​തിയുള്ള പ്രതിപക്ഷമായി പ്രവർത്തിക്കും -ശരദ്​​ പവാർ

text_fields
bookmark_border
കാര്യപ്രാപ്​തിയുള്ള പ്രതിപക്ഷമായി പ്രവർത്തിക്കും -ശരദ്​​ പവാർ
cancel

ന്യൂഡൽഹി: കാര്യപ്രാപ്​തിയുള്ള പ്രതിപക്ഷമായി പ്രവർത്തിക്കുമെന്ന്​ എൻ.സി.പി അധ്യക്ഷൻ ശരദ്​ പവാർ. ജനങ്ങൾ പ്രതി പക്ഷമായി പ്രവർത്തിക്കാനുള്ള അവസരമാണ്​ നൽകിയത്​. അത്​ കാര്യക്ഷമമായി നി​റവേറ്റുമെന്നും ശരദ്​​ പവാർ കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പിന്​ പിന്നാലെ ശിവസേനയുമായി സഖ്യമുണ്ടാക്കില്ലെന്ന്​ ശരദ്​​ പവാർ വ്യക്​തമാക്കിയിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി-ശിവസേന സഖ്യം 161 സീറ്റുകൾ നേടി കേവലഭൂരിപക്ഷം പിന്നിട്ടിരുന്നു. എൻ.സി.പിക്ക്​ 54 സീറ്റുകളും കോൺ​ഗ്രസിന്​ 44 സീറ്റുകളുമാണ്​ തെരഞ്ഞെടുപ്പിൽ ലഭിച്ചത്​. ​എൻ.ഡി.എ തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം നേടിയെങ്കിലും ഇരു പാർട്ടികളും തമ്മിൽ തർക്കങ്ങൾ നില നിൽക്കുകയാണ്​.

ആദിത്യ താക്കറയെ മുഖ്യമന്ത്രിയാക്കണമെന്നാണ്​ ശിവസേനയുടെ ആവശ്യം. എന്നാൽ, ബി.ജെ.പി ഇതിനോട്​ അനുകൂലമായി പ്രതികരിച്ചിട്ടില്ല. ഇതിനിടെ ശിവസേനയെ കൂട്ടുപിടിച്ച്​ സർക്കാറുണ്ടാക്കാൻ കോൺഗ്രസ്​-എൻ.സി.പി സഖ്യം മുതിർന്നേക്കുമെന്നും റിപ്പോർട്ടുകൾ പുറത്ത്​ വന്നിരുന്നു. ഈ വാർത്തകളോടായിരുന്നു ശരത്​ പവാറി​​െൻറ പ്രതികരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sharad pawarncpmalayalam newsindia news
News Summary - We will play the role of an efficient opposition-India news
Next Story