Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅടുത്ത അഞ്ച് വര്‍ഷം...

അടുത്ത അഞ്ച് വര്‍ഷം കൊണ്ട് യു.പിയെ രാജ്യത്തെ ഏറ്റവും വലിയ സമ്പദ്ഘടനയാക്കി മാറ്റും -യോഗി

text_fields
bookmark_border
Yogi Adityanath
cancel

ലഖ്‌നോ: അടുത്ത അഞ്ച് വര്‍ഷം കൊണ്ട് യു.പിയെ ഇന്ത്യയിലെ ഏറ്റവും മികച്ച സമ്പദ്ഘടനയാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 130 കോടി ചെലവില്‍ നടപ്പാക്കുന്ന 21 പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു യോഗി.

നിക്ഷേപത്തിന്റെ കാര്യത്തില്‍ 2017ന് മുമ്പ് യു.പി എന്ന് കേട്ടാല്‍ പുറത്തുനിന്നുള്ളവര്‍ ചിരിക്കുമായിരുന്നു. കഴിഞ്ഞ നാലര വര്‍ഷം കൊണ്ട് ഈ നെഗറ്റീവ് ഇമേജ് നമ്മള്‍ തകര്‍ത്തു. 2016ല്‍ സാമ്പത്തിക മേഖലയില്‍ ആറാം സ്ഥാനത്തായിരുന്നു യു.പി.

2017 മുതല്‍ യു.പിയില്‍ വന്‍ വളര്‍ച്ചയുണ്ടായി. 2020ല്‍ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പദ് വ്യവസ്ഥയായി യു.പി മാറി. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് യു.പിയെ ഒന്നാമതാക്കും -യോഗി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Yogi Adityanath
News Summary - We will make UP number one economy of country in next five years, says CM Yogi Adityanath
Next Story