Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹി പൊലീസിനെതിരെ...

ഡൽഹി പൊലീസിനെതിരെ പരാതി നൽകും -ജാമിഅ വൈസ്​ ചാൻസലർ

text_fields
bookmark_border
ഡൽഹി പൊലീസിനെതിരെ പരാതി നൽകും -ജാമിഅ വൈസ്​ ചാൻസലർ
cancel
camera_alt????? ????? ????????? ????????? ????? ?????? ????? ?????? ???????????????????

ന്യൂഡൽഹി: അനുവാദമില്ലാതെ കാമ്പസിൽ കയറി അതിക്രമം കാട്ടിയതിന്​ ഡൽഹി പൊലീസിനെതിരെ പരാതി നൽകുമെന്ന്​ ജാമിഅ മിലിയ ഇസ്​ലാമിയ സർവകലാശാല വൈസ്​ ചാൻസലർ നജ്​മ അഖ്​തർ. പൗരത്വ ഭേദഗതി നിയമത്തിനെതിരായ വിദ്യാർഥികളുടെ പ്രക്ഷോഭത്തെ തുടർന്ന്​ ഞായറാഴ്​ച ജാമിഅ മിലിയ ഇസ്​ലാമിയയിൽ പൊലീസ്​ നടത്തിയ അതി​ക്രമത്തിനെതിരെ ഉന്നതതല അന്വേഷണം വേണമെന്നും അവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

സംഘർഷത്തിൽ രണ്ട്​ ജാമിഅ വിദ്യാർഥികൾ മരിച്ചെന്ന വാർത്തകൾ വാസ്​തവവിരുദ്ധമാണെന്നും അവർ വ്യക്​തമാക്കി. ‘വിദ്യാർഥികൾ മരിച്ചെന്ന അഭ്യൂഹങ്ങൾ തെറ്റാണ്​. 200ഓളം പേർക്ക്​ പരിക്കേറ്റിട്ടുണ്ട്​. അതിലധികവും വിദ്യാർഥികളാണ്​. പൊലീസ്​ തകർത്ത വസ്​തുവകകൾ വീണ്ടും സൃഷ്​ടിക്കാനാകും. എന്നാൽ, വിദ്യാർഥികളുടെ പഴയ മാനസികാവസ്​ഥ വീണ്ടെടുക്കാൻ കഴിയില്ല’- അവർ ചൂണ്ടിക്കാട്ടി.

‘കഴിഞ്ഞ ദിവസത്തെ സംഭവങ്ങൾ നിർഭാഗ്യകരമാണ്​. പൊലീസ്​ നടപടി ഒരുതരത്തിലും ന്യായീകരിക്കാനാകില്ല. പൊലീസ്​ അനുവാദമില്ലാതെയാണ്​ കാമ്പസിനുള്ളിൽ കയറി അതിക്രമം കാട്ടിയത്​. ഇതിനെതിരെ ഉന്നതതല അന്വേഷണം നടത്തണമെന്ന്​ മാനവ വിഭവശേഷി വികസന മന്ത്രിയോട്​ ആവശ്യപ്പെടും. സർവകലാശാലയിലെ വസ്​തുവകകളുടെ നഷ്​ടം നികത്താവുന്നതാണ്​. എന്നാൽ, വിദ്യാർഥികൾക്കുണ്ടായ മാനസിക ആഘാതം പരിഹരിക്കാനാകില്ല. മുഖ്യമായും ലൈബ്രറിയിൽ പൊലീസ്​ നടത്തിയ അതിക്രമമാണ്​ അപലപിക്കപ്പെടേണ്ടത്​. നിഷ്​കളങ്കമായി അവിടെ പഠിച്ചുകൊണ്ടിരുന്ന വിദ്യാർഥികളെ തല്ലിച്ചതച്ചാണ്​ പൊലീസ്​ ലൈബ്രറി തകർത്തത്​. തെറ്റുകാർ ആരാണെന്ന്​ കണ്ടെത്തി നടപടിയെടുക്കണം. കാമ്പസും വിദ്യാർഥികളും സുരക്ഷിതരായിരിക്കുമെന്ന്​ സർക്കാർ ഉറപ്പുവരുത്തണം’ -അവർ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CAA protestjamia milia islamiajamia vcCAA jamia protest
News Summary - We will file FIR against Delhi Police: Jamia VC -India news
Next Story