Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
priyanka gandhi
cancel
Homechevron_rightNewschevron_rightIndiachevron_right'പ്രതീക്ഷ കൈവിടരുത്​,...

'പ്രതീക്ഷ കൈവിടരുത്​, തെളിച്ചമുള്ള ജീവിതത്തിലേക്ക്​ നമ്മൾ തിരിച്ചുവരും' -വികാരനിർഭര കുറിപ്പുമായി പ്രിയങ്ക

text_fields
bookmark_border

ന്യൂഡൽഹി: ഉറ്റവരുടെ ജീവനെടുത്തും അതിലേറെ പേരെ ആശുപത്രി കിടക്കയിലാക്കിയും കോവിഡ്​ രാജ്യത്ത്​ മഹാദുരിതം തീർക്കുകയാണെങ്കിലും പ്രതീക്ഷ കൈവിടരുതെന്നും ഈ പ്രതിസന്ധിയെയും നാം അതിജീവിക്കുമെന്നും പ്രാർഥിച്ച്​ കോൺഗ്രസ്​ നേതാവ്​ പ്രിയങ്ക ഗാന്ധിയുടെ വികാര നിർഭര കുറിപ്പ്​. ഭരണകൂടം ജനങ്ങൾക്കു വേണ്ടത്​ ചെയ്​തുകൊടുക്കുന്നതിൽ ദയനീയ പരാജയമാവുകയും ഉത്തരവാദിത്വത്തിൽനിന്ന്​ ഒഴിഞ്ഞുമാറുകയും​ ചെയ്​തിട്ടുണ്ടെങ്കിലും നാം അതിജീവിക്കുക ത​ന്നെ ചെയ്യുമെന്ന്​ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച സ​ന്ദേശത്തിൽ അവർ പറയുന്നു.

'ഹൃദയം തകർന്നാണിത്​ കുറിക്കുന്നത്​. കഴിഞ്ഞ ആഴ്​ചകളിൽ പലർക്കും ഉറ്റവരെ നഷ്​ടമായി. അതിലേറെ പേർ ജീവനുവേണ്ടി പൊരുതുന്നു​. എന്തുസംഭവിക്കുമെന്നറിയാതെ കുറെയാളുകൾ വീടുകളിൽ രോഗവുമായി മല്ലിടുന്നു. ഈ ഭീകരത തലക്കുമുകളിൽ വന്നുപതിക്കാതെ ഒരാൾ പോലുമുണ്ടാകില്ല നമ്മളിൽ. രാജ്യത്തുടനീളം ജനം ഇറ്റു ശ്വാസത്തിനായി പാടുപെടുന്നു. ആതുര ശുശ്രൂഷക്കും ജീവൻ രക്ഷിക്കാൻ ഒരു ഡോസ്​ മരുന്നിനും വേണ്ടി പ്രയാസപ്പെടുന്നു. ഇതുപോലൊരു പ്രതിസന്ധി ഘട്ടത്തിൽ ഭരണകൂടം ഉത്തരവാദിത്വ നിർവഹണത്തിൽനിന്നും നേതൃത്വത്തിൽനിന്നും ഇങ്ങനെ ഒഴിഞ്ഞുമാറി നിൽക്കുമെന്ന്​

എതിരാളികൾ പോലും കരുതിയിട്ടുണ്ടാകില്ല. ഇനിയെങ്കിലും അവർ മനുഷ്യ ജീവൻ രക്ഷ​ിക്കാൻ വേണ്ടത്​ ചെയ്യുമെന്ന്​ നമുക്ക്​ പ്രത്യാശിക്കാം''- പ്രിയങ്ക കുറിച്ചു.

അങ്ങനെയൊക്കെയാണെങ്കിലും മനുഷ്യർ പരസ്​പരം സഹായവുമായി എത്തി വെല്ലുവിളി ഏറ്റെടുത്തതായി പ്രിയങ്ക പറഞ്ഞു.

'മുമ്പും വലിയ വേദനയും പ്രയാസങ്ങളും പലത്​ നാട്​ കണ്ടതാണ്​. ചുഴിലക്കാറ്റുകളും പട്ടിണിയും വലിയ ഭൂചലനങ്ങളും വെള്ളപ്പൊക്കങ്ങളും നാം അതിജീവിച്ചു. ദുരിത പർവങ്ങളിൽ നിങ്ങളെയും എന്നെയും പോലുള്ള സാധാരണക്കാർ മുന്നോട്ടു​വന്നിട്ടുണ്ട്​. മനുഷ്യത്വം ഒരിക്കലും നമുക്കുമുമ്പിൽ പരാജയപ്പെട്ടിട്ടില്ല''- കുറിപ്പ്​ ഇങ്ങനെ പോകുന്നു.

ഓരോ ഗ്രാമത്തിലും ജില്ലയിലും പട്ടണത്തിലും പിന്നെ മറ്റിടങ്ങളിലും നിരവധി സംഘടനകളും വ്യക്​തികളും ദുരന്തമുഖത്ത്​ സഹായ ഹസ്​തവുമായി എത്തുന്നുണ്ട്​. ഈ അടിസ്​ഥാന നന്മ ഇപ്പോഴും​ നിലനിൽക്കുന്നു. പരിധികളിൽ തളക്കാനാകാത്ത ധീരതയോടെ ഈ നിസ്സഹായ​തയോടും ഭീതിയോടും പൊരുതി നിൽക്കുകയെന്ന വെല്ലുവിളിയാണ്​ നമുക്കു മുന്നിൽ. ഈ പോരാട്ടത്തിൽ ജാതിയും ജാതിയും വർഗവും മറ്റു വിവേചനങ്ങളും മറന്ന്​ നാം ഒന്നാകണം, വൈറസ്​ അവയെ വേർതിരിച്ചുകാണാറില്ല''.

നമ്മെ ഇന്ത്യക്കാരാക്കുന്ന സഹാനുഭൂതിയും തിരിച്ചുവരാനുള്ള പക്വതയും നാം പരസ്​പരം കാണിക്കണം. ജീവിതം വഴിമുട്ടിയ ഈ പ്രത്രിസന്ധിയിൽ ഓരോരുത്തർക്കും ബാക്കിയുള്ളവനാണ്​ ഏറ്റവും വലിയ കരുത്ത്​. ചുറ്റും കനംതൂങ്ങി നിൽക്കുന്ന ഇരുട്ട്​ മാറ്റി ഒരുനാൾ നാം വെളിച്ചത്തിലേക്ക്​ വരും''- അവസാനമായി പ്രിയങ്കയുടെ വാക്കുകൾ ഇങ്ങനെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Priyanka GandhiCovidEmotional Note
News Summary - We will emerge into light once again: Priyanka Gandhi pens emotional note
Next Story